വേലക്കാരിയെ നിര്‍ത്തി സിനിമ കാണിച്ച് രജനീകാന്ത്; സൂപ്പര്‍ സ്റ്റാറിനെതിരെ 'മക്കള്‍' രോഷം

Published : Dec 15, 2018, 11:28 AM IST
വേലക്കാരിയെ നിര്‍ത്തി സിനിമ കാണിച്ച് രജനീകാന്ത്; സൂപ്പര്‍ സ്റ്റാറിനെതിരെ 'മക്കള്‍' രോഷം

Synopsis

രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. പെരുമാറ്റത്തിന്റെയും വ്യക്തിത്വത്തിന്റെയും കാര്യത്തില്‍ ഏറെ സല്‍പ്പേരുള്ള താരം ഈ രീതിയില്‍ പെരുമാറിയത് മോശമായിപ്പോയി എന്നാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം

ചെന്നൈ: സൂപ്പര്‍ താരം രജനീകാന്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത ജനരോഷം. വീട്ടുജോലിക്കാരിയെ നിര്‍ത്തി സിനിമ കാണിച്ചുവെന്നാരോപിച്ചാണ് സ്റ്റൈല്‍ മന്നനെതിരെ സമൂഹമാധ്യമങ്ങളില്‍ ശക്തമായ വിമര്‍ശനമുയരുന്നത്. 

തന്റെ ഏറ്റവും പുതിയ ചിത്രമായ '2.0' കാണാന്‍ ചെന്നൈയിലെ സത്യം തീയറ്ററില്‍ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു രജനീകാന്ത്. ഇവര്‍ക്കൊപ്പം വീട്ടുജോലിക്കാരിയും സിനിമ കാണാന്‍ എത്തിയിരുന്നു. സിനിമ തുടങ്ങിയിട്ടും ജോലിക്കാരി ഇവര്‍ക്കൊപ്പം ഇരുന്നില്ല. കാലിയായ സീറ്റുകള്‍ ഉണ്ടായിരുന്നിട്ടും സിനിമ തീരുന്നത് വരെ നിന്ന് കണ്ട ജോലിക്കാരിയുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

രജനിയും ഭാര്യ ലതയും പേരക്കുട്ടികളും ഇരിക്കുന്നതിന് തൊട്ടുപിന്നിലായി കസേരയില്‍ ചാരി, ജോലിക്കാരി നില്‍ക്കുന്നതാണ് ചിത്രത്തിലുള്ളത്. പെരുമാറ്റത്തിന്റെയും വ്യക്തിത്വത്തിന്റെയും കാര്യത്തില്‍ ഏറെ സല്‍പ്പേരുള്ള താരം ഈ രീതിയില്‍ പെരുമാറിയത് മോശമായിപ്പോയി എന്നാണ് പ്രധാനമായി ഉയരുന്ന വിമര്‍ശനം. 

ഇതോടൊപ്പം തന്നെ ജോലിക്കാരിയെ ഇരിക്കാന്‍ അനുവദിക്കാഞ്ഞത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇത്തരത്തില്‍ ഒരാള്‍ രാഷ്ട്രീയത്തിലിറങ്ങിയാല്‍ എങ്ങനെയാണ് നീതിക്കായി പോരാടുകയെന്നും ചോദിച്ചുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തി. 

സംഭവം വിവാദമായി ഒരു ദിവസം പിന്നിടുമ്പോഴും രജനീകാന്ത് മൗനത്തിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ സൂപ്പര്‍ താരം ഉടന്‍ വിശദീകരണം നല്‍കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ബാലു പോയി, വിധി വരുന്ന സമയത്ത് ഇല്ലാത്തത് നന്നായെന്ന് തോന്നുന്നു..'; പ്രതികരണവുമായി ബാലചന്ദ്രകുമാറിന്റെ ഭാര്യ ഷീബ
'അവൾക്കൊപ്പം എന്ന് പറയുക മാത്രമല്ല..; ഐഎഫ്എഫ്കെ വേദിയിൽ പ്രതികരണവുമായി റിമ കല്ലിങ്കൽ