ശാലു മേനോന്‍ വിവാഹിതയാകുന്നു

By Web DeskFirst Published Jul 29, 2016, 11:49 AM IST
Highlights

കൊല്ലം: നര്‍ത്തകിയും ചലച്ചിത്ര സീരിയല്‍ താരവുമായ ശാലു മേനോന്‍ വിവാഹിതയാകുന്നു. സീരിയൽ നടനും കൊല്ലം സ്വദേശിയുമായ സജി ജി നായരാണ് വരന്‍. സെപ്റ്റംബര്‍ എട്ടിന് ഗുരുവായൂര്‍ അമ്പല നടയില്‍ വച്ചായിരിയ്ക്കും വിവാഹം. 

മലയാളത്തിലെ തന്നെ പുരാണ സീരിയലില്‍ നാരദ വേഷം ചെയ്ത ആളാണ് സജി. ഇത് പാതിരാമണല്‍, ഇന്ദ്രജിത്ത്, കിസാന്‍, മകള്‍ക്ക്, പരിണാമം, വക്കാലത്ത് നാരായണന്‍കുട്ടി, കാക്കകുയില്‍, കവര്‍ സ്റ്റോറി തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങളില്‍ പെട്ട നടിയാണ് ശാലു‍.  ഇപ്പോള്‍ ജയിലില്‍ കഴിയുന്ന പ്രതി ബിജു രാധാകൃഷ്ണനുമായുള്ള അടുപ്പം ശാലുവിനെ കേസന്വേഷണത്തിനിടെ കുടുക്കിയിരുന്നു.

click me!