ഷെയ്ൻ നിഗമിനെതിരായ വിലക്ക്; ഒത്തുതീർപ്പിന് അമ്മ ആരെയും നിയോഗിച്ചിട്ടില്ലെന്ന് ഉണ്ണി ശിവപാൽ

Published : Dec 08, 2019, 03:47 PM IST
ഷെയ്ൻ നിഗമിനെതിരായ വിലക്ക്; ഒത്തുതീർപ്പിന് അമ്മ ആരെയും നിയോഗിച്ചിട്ടില്ലെന്ന് ഉണ്ണി ശിവപാൽ

Synopsis

പ്രശ്നം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചർച്ച ചെയ്ത് പരിഹരിക്കണം വിലക്ക് മാറി ഷെയ്ൻ നിഗം സിനിമയിൽ തിരിച്ചെത്തണം എന്ന് തന്നെയാണ് ആഗ്രഹം

കൊച്ചി: നടൻ ഷെയ്ൻ നിഗമിനെ നിർമ്മാതാക്കൾ വിലക്കിയ നടപടി ഒത്തുതീർക്കാൻ താരസംഘടനയായ അമ്മ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് നിർവാഹക സമിതി അംഗം ഉണ്ണി ശിവപാൽ. പ്രൊഡ്യൂസേർസ് അസോസിയേഷൻ അടക്കമുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചർച്ച ചെയ്താണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

"പ്രശ്നം രമ്യമായി പരിഹരിക്കപ്പെടണം എന്നാണ് അമ്മ അംഗമെന്ന നിലയിൽ ആഗ്രഹിക്കുന്നത്. അമ്മ ഈ വിഷയത്തിൽ ഒരു  പരിഹാരത്തിൽ എത്തിയിട്ടില്ല. ഒത്തുതീർപ്പിന് "അമ്മ" ആരെയും ഔദ്യോഗികമായി നിയോഗിച്ചിട്ടില്ല. പ്രശ്നം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളെ ഒരുമിച്ചിരുത്തി ചർച്ച ചെയ്ത് പരിഹരിക്കണം. പ്രശ്‌നത്തിന് തീർപ്പുണ്ടാക്കേണ്ടത് "അമ്മ" മാത്രമല്ല, പ്രൊഡ്യൂസഴ്സ് അസോസിയേഷനും കൂടി ചേർന്നാണ്."

"വിലക്ക് മാറി ഷെയ്ൻ സിനിമയിൽ തിരിച്ചെത്തണം എന്ന് തന്നെയാണ് ആഗ്രഹം. അമ്മയുടെ കമ്മിറ്റിയിൽ പ്രശ്നം ചർച്ച ചെയ്യണം. കമ്മിറ്റിയിൽ തീരുമാനം എടുത്താൽ മാത്രമാണ് അത് അമ്മയുടെ ഔദ്യോഗിക തീരുമാനമാവുക. കഴിഞ്ഞ ദിവസം നടൻ സിദ്ദിഖിന്റെ വീട്ടിൽ നടന്നത് അമ്മയുടെ ഒദ്യോഗിക ചർച്ചയല്ല," എന്നും ഉണ്ണി ശിവപാൽ പ്രതികരിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വിജയ്‍യുടെ ജനനായകനിലെ അനിരുദ്ധ് ആലപിച്ച പുതിയ ഗാനം "ഒരു പേരെ വരലാര്" ട്രെൻഡിംഗ്
'തിരിച്ചറിവിന്റെ നോവ്, ആയിരക്കണക്കിന് ആൺമക്കളുടെ പ്രതിനിധിയെയാണ് ഇന്നലെ ധ്യാനിലൂടെ കണ്ടത്'; നടന്റെ വാക്കുകൾ