തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപം; പൊട്ടിത്തെറിച്ച് ബോളിവുഡ് താരം

Published : Sep 23, 2018, 11:03 PM IST
തൊലിയുടെ നിറത്തിന്റെ പേരിൽ അധിക്ഷേപം; പൊട്ടിത്തെറിച്ച് ബോളിവുഡ് താരം

Synopsis

സിഡ്നി വിമാനത്താവളത്തിൽ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിഡ്നിയിൽനിന്നും മെൽബോണിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം.

വിമാനക്കമ്പനിയിലെ ജീവനക്കാരിയിൽനിന്നും തൊലിയുടെ നിറത്തിന്റെ പേരിൽ നേരിട്ട മോശം അനുഭവത്തിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. സിഡ്നി വിമാനത്താവളത്തിൽ കൗണ്ടറിലുണ്ടായിരുന്ന ജീവനക്കാരിയാണ് തന്നോട് മോശമായി പെരുമാറിയതെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. സിഡ്നിയിൽനിന്നും മെൽബോണിലേക്കുള്ള യാത്രക്കിടയിലായിരുന്നു സംഭവം.
 
ശിൽപ ഷെട്ടിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം;

"സിഡ്നിയിൽനിന്നും മെൽബോണിലേക്കുള്ള യാത്രക്കിടയിൽ ക്ലിയറൻസ് കൗണ്ടറിൽ ഉണ്ടായിരുന്ന മെൽ എന്ന വനിതാ ജീവനക്കാരിയാണ് മോശമായി പെരുമാറിയത്. വെള്ളക്കാരിയല്ലാത്തതുകൊണ്ട് തന്നോട് അധികം സംസാരിക്കേണ്ട എന്ന നിലപാടിലായിരുന്നു അവർ. ബിസിനസ് ക്ലാസിലായിരുന്നു എന്റെ യാത്ര. അതുകൊണ്ട് തന്നെ അനുവദനീയമായ രണ്ട് ബാഗുകൾ മാത്രമായിരുന്നു കൈവശം ഉണ്ടായിരുന്നത്. എന്നാൽ, പകുതി മാത്രം സാധനങ്ങൾ നിറച്ച എന്റെ ഒരു ബാഗിന് ഭാരക്കൂടുതലാമെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കൗണ്ടറിൽ പരിശോധന നടത്താൻ അവർ ആവശ്യപ്പെട്ടു.   

ഭാരക്കൂടുതലുള്ള ലഗ്ഗേജ് പരിശോധിക്കാനെത്തിയ കൗണ്ടറിൽ വളരെ മാന്യയായൊരു സ്ത്രീയാണ് ഉണ്ടായിരുന്നത്. എന്റെ ബാഗിന് ഭാരക്കൂടുതലില്ലെന്ന് അവർ പറഞ്ഞു. എന്നാൽ അതൊന്നും മെൽ ചെവിക്കൊണ്ടില്ല. അവർ വീണ്ടും ബാ​ഗ് അടുത്ത കൗണ്ടറിൽ ചെക്ക് ചെയ്യാനായി ആവശ്യപ്പെട്ടു. കൗണ്ടർ അടയ്ക്കാൻ അഞ്ച് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇതെല്ലാം നടക്കുന്നത്. ഞാൻ ബാ​ഗ് പരിശോധിക്കുന്നതിനായി വീണ്ടും അടുത്ത കൗണ്ടറിലേയ്ക്ക് പോയി.

എന്നാൽ, അവിടെ അഞ്ച് മിനിറ്റ് കൊണ്ട് പരിശോധന പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. തുടർന്ന് മുന് കൗണ്ടറിലെ ജീവനക്കാരിയോട് ബാ​ഗിന് ഭാരക്കൂടുതലില്ലെന്ന കാര്യം മെല്ലിനോട് പറയാൻ ആവശ്യപ്പെട്ടു. അത് പ്രകാരം അവർ മെല്ലിനോട് സംസാരിച്ചെങ്കിലും അതെല്ലാം മെൽ തിരസ്കരിക്കുകയാണുണ്ടായത്. തുടർന്ന് മറ്റൊരു കൗണ്ടറിലെത്തി ബാ​ഗ് പരിശോധിക്കുകയും ഭാരക്കൂടുതലില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.  

ഇൗ വിഷയം ക്വാണ്ടാസിന്റെ ശ്രദ്ധയിൽ പെടുത്താനും പരിഹാരം കാണാനും വേണ്ടി മാത്രമാണ് ഞാൻ ഇത്രയും കുറിക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജീവനക്കാരെ മറ്റുള്ളവരെ സഹായിക്കുന്നത് എങ്ങനെയെന്നും തൊലിയുടെ നിറമനുസരിച്ച് ആളുകളോടുള്ള പെരുമാറ്റം മാറ്റരുതെന്നും പഠിപ്പിക്കണം. ഞങ്ങൾ ഇങ്ങനെ തള്ളിവീഴ്ത്തേണ്ടവരല്ല. മാത്രവുമല്ല, ഞങ്ങൾ ഇത്തരം അഹന്ത അനുവ​ദിക്കുകയുമില്ല. ഇനി നിങ്ങൾ പറയൂ ഈ ചിത്രത്തിൽ കാണുന്ന ബാഗ് അമിത ഭാരമുള്ളതാണോ?" 

ഇതാദ്യമായല്ല ഇന്ത്യൻ സെലിബ്രിറ്റികൾക്ക് വിദേശത്ത് വച്ച് ഇത്തരത്തിൽ നിറത്തിന്റെ പേരിൽ മോശം അനുഭവമുണ്ടാകുന്നത്. ബോളിവുഡിലും ഹോളിവുഡിലും നിറ സാന്നിദ്ധ്യമായ പ്രിയങ്ക ചോപ്രയ്ക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. ബോളിവുഡ് തരം റിച്ച ചദ്ദയ്ക്കും ഈ അടുത്ത് ഇത്തരത്തിലുള്ള മോശം അനുഭവം ഉണ്ടായിട്ടുണ്ട്.  

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ചെയ്യാന്‍ റെഡി ആയിരുന്നു, പക്ഷേ തിരക്കഥ വായിച്ചതിന് ശേഷം ഉപേക്ഷിച്ചു'; ആ ചിത്രത്തെക്കുറിച്ച് അജു വര്‍ഗീസ്
അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം? നിവിന്‍ പോളിയുടെ മറുപടി