മലയാളികളുടെ ഹൃദയംകവര്‍ന്ന 'ദേവരാഗം'

By Web DeskFirst Published Feb 25, 2018, 11:29 AM IST
Highlights

ഇന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍  എന്ന വാക്കിന് പകരം വയ്ക്കാനില്ലാത്ത നടിയായിരുന്നു ശ്രീദേവി. അഭിനയ മികവിലും മുഖശ്രീയിലും ശ്രീദേവിക്ക് പകരം വയ്ക്കാനില്ലായിരുന്നു. മലയാളം, തമിഴ്, ബോളിവുഡ് എന്നിങ്ങനെ തിരക്കേറിയ താരങ്ങളിലൊരാളായി ശ്രീദേവി മാറി. 

 1969 ല്‍ പുറത്തിറങ്ങിയ 'കുമാരസംഭവം' എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീദേവിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. സുബ്രഹ്മണ്യാനായായിരുന്നു കുമാര സംഭവത്തില്‍ ശ്രീദേവി വേഷമിട്ടത്. 1971 ല്‍ പൂമ്പാറ്റ എന്ന ചിത്രത്തിലും ബാലതാരമായി എത്തി.

1976 ല്‍ അഭിനന്ദനം, കുറ്റവും ശിക്ഷയും, ആലിംഗനം, തുലാവര്‍ഷം എന്നി നാല് ചിത്രങ്ങളില്‍ അഭിനയിച്ചു. 1977 ല്‍  ഇരട്ട വേഷത്തില്‍ സത്യവാന്‍ സാവിത്രിയില്‍ വേഷമിട്ടു. ആശിര്‍വാദം, ആദ്യപാഠം, ആ നിമിഷം, അന്തര്‍ദാഹം, അകലെ ആകാശം, അമ്മേ അനുപമേ, നിറകുടം, ഊഞ്ഞാല്‍, വേഴാമ്പല്‍, അംഗീകാരം എന്നീ ചിത്രങ്ങളിലും അഭിനയിച്ച് മലയാളികളുടെ ഇഷ്ടതാരമായി മാറി. പി്ന്നീട് ശ്രീിദേവി ബോളിവുഡിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളായി മാറിയിരുന്നു. 

തിരക്കുകള്‍ക്കിടയിലും 1978 ല്‍ നാലുമണിപ്പൂക്കള്‍ എന്ന ചിത്രത്തില്‍ മലയാളത്തിലേക്ക് വിണ്ടുമെത്തി. 1996 ല്‍ പുറത്തിറങ്ങിയ ദേവരാഗമാണ് മലയാളത്തില്‍ അവര്‍ അഭിനയിച്ച അവസാനത്തെ ചിത്രം. ഈ ചിത്രം മലയാളികളെ ഏറെ കോരിത്തരിപ്പിച്ച ചിത്രമായിരുന്നു. 

ഭരതന്‍  സംവിധാനം ചെയ്ത ദേവരാഗത്തിലൂടെ  മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട ജോഡികളുടേതായിരുന്നു അരവിന്ദ സ്വാമി- ശ്രീദേവി . ഇതിലെ പാട്ടുകളും സൂപ്പര്‍ഹിറ്റായിരുന്നു. പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥ പറയുന്ന ചിത്രത്തിലൂടെ ഇന്നും മലയാളികള്‍ ഓര്‍ക്കുന്നു.

click me!