മോഹന്‍ലാലിനൊപ്പം രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രേയ ശരണ്‍

Published : May 03, 2017, 07:02 PM ISTUpdated : Oct 05, 2018, 01:18 AM IST
മോഹന്‍ലാലിനൊപ്പം രണ്ടാമൂഴത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് ശ്രേയ ശരണ്‍

Synopsis

അബുദാബി: രണ്ടാമൂഴത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള താല്‍പര്യമുണ്ടെന്ന് തെന്നിന്ത്യന്‍ സൂപ്പര്‍ താരം  ശ്രേയാ ശരണ്‍.  ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുമായി ബന്ധപ്പെട്ട് അബുദാബിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രേയ.

കേരളത്തെയും അവിടുത്തെ സംസ്‌കാരവും ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും മലയാളം ഭാഷയ്ക്കു മുന്നില്‍  തെന്നിന്ത്യന്‍ താരസുന്ദരി ഒരു നിമിഷം തലകുനിച്ച് കൈകൂപ്പി. മലയാളത്തെപ്പോലെ പോലെ പഠിച്ചെടുക്കാന്‍ ബുധിമുട്ടുള്ള മറ്റൊരു ഭാഷയില്ലെന്ന് താരസുന്ദരി പറഞ്ഞു.

ദക്ഷിണേന്ത്യയിലെ ഏറ്റവുംവലിയ ചലച്ചിത്ര മാമാങ്കങ്ങളില്‍ ഒന്നായ ആറാമത് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡ്‌സ് വാര്‍ത്താസമ്മേളന വേദിയിയില്‍ ബാഹുബലിയിലെ വില്ലനായി തകര്‍ത്ത റാണ ദഗ്ഗുബദിയും തമിഴ് നടന്‍ ജയം രവി, സംവിധായകന്‍ വിജയ് തുടങ്ങിയര്‍ പങ്കെടുത്തു.

അബുദാബി വിനോദസഞ്ചാര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ ജൂണ്‍ മുപ്പതിനും ജൂലായ് ഒന്നിനുമാണ് സൗത്ത് ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ മൂവി അവാര്‍ഡുനിശ. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്ററിലാണ് പരിപാടി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഏഴാം ദിനം 1.15 കോടി, ഭ ഭ ബ കേരളത്തില്‍ നിന്ന് നേടിയത് എത്ര?
നിവിൻ പോളിയുടെ സര്‍വം മായ എങ്ങനെയുണ്ട്?, ആദ്യ പ്രതികരണങ്ങള്‍