സംഘമിത്രയില്‍ നിന്ന് ശ്രുതി ഹാസന്‍ പുറത്ത്

By Web DeskFirst Published May 30, 2017, 3:11 PM IST
Highlights

വന്‍ ബജറ്റില്‍ ഒരുങ്ങുന്ന സംഘമിത്ര എന്ന സിനിമയില്‍ നിന്ന് ശ്രുതി ഹാസന്‍ പുറത്ത്. ശ്രുതി ഹാസന്‍ സിനിമയില്‍ നിന്ന് മാറാനുള്ള കാരണം എന്തെന്നു വ്യക്തമാക്കിയിട്ടില്ല.

സംഘമിത്ര എന്ന ടൈറ്റില്‍ കഥാപാത്രമായിട്ടായിരുന്നു ശ്രുതി ഹാസന്‍ അഭിനയിക്കേണ്ടിയിരുന്നത്.  ബാഹുബലി പോലെ രണ്ടുഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാൻ ഫിലിം ഫെസ്റ്റിവലിൽ വെച്ച് നടത്തിയിരുന്നു. ശ്രുതി ഹാസനെ വച്ച് ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തിറക്കിയിരുന്നു. ശ്രുതി ഹാസന്‍ സിനിമയില്‍ നിന്ന് പിന്‍മാറിയത് നിര്‍മ്മാതാക്കളായ ശ്രീ തെന്‍ട്രല്‍ ഫിലിംസ് ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. സുന്ദര്‍ സി ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

click me!