'ഹേ ജൂഡില്‍ തൃഷയുടെ ശബ്ദം എന്‍റേതാണ്'; സന്തോഷം പങ്കുവച്ച് ഗായിക സയനോര

By Web DeskFirst Published Feb 2, 2018, 1:43 AM IST
Highlights

കൊച്ചി: ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രം ഹേ ജൂഡിലെ നായിക തൃഷയ്ക്ക് ശബ്ദം കൊടുത്ത സന്തോഷത്തിലാണ് ഗായിക സയനോര ഫിലിപ്പ്. നിവിന്‍ പോളി നായകനായെത്തുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ സുന്ദരി തൃഷ നായികയായെത്തിയത് വലിയ വാര്‍ത്തയായിരുന്നു. തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രത്തില്‍ താരത്തിന് ശബ്ദം നല്‍കുന്നത് സയനോരയാണ്.

ഇന്ന് ചിത്രം പുറത്തിറങ്ങും. സയനോര  ഫേസ്ബുക്കിലൂടെ തൃഷയ്ക്ക് ഡബ്ബ് ചെയ്യാനായതിലെ സന്തോഷം പങ്കുവച്ചു. നേരത്തെ സോവു സദാനന്ദന്‍ സംവിധാനം ചെയ്ത റാബിറ്റ് ഹോള്‍ എന്ന ഷോര്‍ട് ഫിലിമില്‍ നായികയ്ക്ക് സയനോര ശബ്ദം നല്‍കിയിരുന്നു.

സയനോരയുടെ ഫേസ്ബുക്ക് പോസ്റ്റ്

ഒരു ചെറിയ വിശേഷം പറയാനുണ്ട്. ചെറുതല്ല, ഇമ്മിണി വെല്യ വിശേഷം തന്നെ. നാളെ റിലീസ് ആകാൻ പോകുന്ന നിവിന്‍ ചിത്രം "ഹേ ജൂഡി"ലെ തൃഷയുടെ ശബ്ദം ശരിക്കും കേട്ടു നോക്കണേ! അത് ഞമ്മന്റേതാ ഞമ്മന്റേതാ... തെന്നിന്ത്യൻ നായിക തൃഷയ്ക്ക് വേണ്ടി എന്റെ ശബ്ദത്തെ പരീക്ഷിച്ചു നോക്കാൻ തയ്യാറായ ശ്യാമപ്രസാദ് രാജഗോപാല്‍ സാറിന് ഒരു പാട് താങ്ക്സ് ! ഈ ഡബ്ബിങ്ങിന് മുഴുനീളം കൂടെ ഇരുന്നു ഡയലോഗ് റെൻഡറിങ്ങിനു സഹായിച്ച അമൃതക്കും, അജയിനും, ഷിജിത്തിനും , അനുബിനും ! ആദ്യമായ് ഡബ് ചെയ്ത ഷോർട്ട് ഫിലിം "റാബിറ്റ് ഹോൾ" ന്റെ സംവിധായിക സൗ സദാനന്ദനും.

click me!