"നിങ്ങള്‍ മുസ്ലീമാണോ"; സാരി ധരിച്ച ബോളിവുഡ് നടിക്കെതിരെ സൈബര്‍ അധിക്ഷേപം

Published : Jun 29, 2017, 11:12 AM ISTUpdated : Oct 04, 2018, 04:45 PM IST
"നിങ്ങള്‍ മുസ്ലീമാണോ"; സാരി ധരിച്ച ബോളിവുഡ് നടിക്കെതിരെ സൈബര്‍ അധിക്ഷേപം

Synopsis

മുംബൈ: സാരി ധരിച്ച ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത സോഹ അലി ഖാന്‍റെ മുസ്ലീം സ്വത്വത്തെ ചോദ്യം ചെയ്ത് മതമൗലിക വാദികള്‍. പിങ്ക് സാരിയുടുത്തുകൊണ്ട് ഭര്‍ത്താവ് കുനാല്‍ ഖെമുവിനൊപ്പമുള്ള ഫോട്ടോ ഇന്നലെയാണ് താരം പങ്കുവെച്ചത്.  38 വയസ്സുകാരിയായ സൊഹ ഗര്‍ഭിണിയാണ്. ബംഗാളി ആചാര പ്രകാരമുളള വസ്ത്രം ധരിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്.  

ചിത്രത്തിന് താഴെ  സാരിയെ പ്രശംസിച്ച് കൊണ്ടുളള കമന്റുകളുമുണ്ട്. സാരി ധരിക്കാനുള്ള അവരുടെ അവകാശത്തെ ചോദ്യം ചെയ്യുന്നതിലുള്ള അമര്‍ഷവും കമന്‍റുകളില്‍ കാണാം. എന്നാല്‍ ഈദ് ആശംസ നടത്താതെ ഇത്തരത്തില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തതിലുള്ള ദേഷ്യം ചില മതമൗലികവാദികള്‍ നടത്തിയത് 'നിങ്ങള്‍ ഒരു മുസ്ലീമല്ല, നിങ്ങള്‍ക്ക് നാണമില്ലേ' എന്ന് ചിത്രത്തിന് താഴെ പോസ്റ്റ് ചെയ്ത് കൊണ്ടാണ്.  റംസാന്‍ മാസത്തില്‍ സ്വിം സ്യൂട്ടിലുള്ള ഫോട്ടോ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ദംഗല്‍ നായിക ഫാത്തിമ സനാ ഷെയ്ഖിനെതിരെ വലിയ രീതിയിലുള്ള ട്രോളുകള്‍ പുറത്തിറങ്ങിയിരുന്നു. 

ഫോട്ടോഷൂട്ടിന് വേണ്ടി ധരിച്ച വസ്ത്രത്തിന്‍റെ പേരില്‍ ദീപിക പദുക്കോണിനും സണ്ണി ലിയോണിനും സമാനമായ രീതിയിലുളള പ്രതികരണം ആരാധകരുടെ ഇടയില്‍ നിന്ന് നേരിടേണ്ടി വന്നിരുന്നു. ഷര്‍മിള ടാഗോറിന്‍റെയും മുന്‍ ക്രിക്കറ്റര്‍ ടൈഗര്‍ പട്ടൗടിയുടെയും മകളാണ് സൊഹാലി ഖാന്‍. ബോളിബുഡ് താരം സെയ്ഫ് അലി ഖാന്റെ സഹോദരിയുമാണ് താരം. 

2004 ല്‍ പുറത്തിറങ്ങിയ ബെംഗാളി സിനിമയായ ഇട്ടി സ്രീകാന്തയിലൂടെയാണ് സൊഹാലി അരങ്ങേറ്റം നടത്തുന്നത്. രംഗ് ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തി നേടി. 2015 ലാണ് സൊഹാലിയും കുനാല്‍ വിവാഹിതരാവുന്നത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

മഞ്ഞുമ്മൽ ബോയ്സ് സുഹൃത്തുക്കളുടെ കഥ പറയുന്ന ഒരു സാധാരണ സിനിമയല്ല: സുധീര്‍ മിശ്ര
മത്സരവിഭാഗത്തിലെ 14 ല്‍ നിങ്ങളുടെ പ്രിയചിത്രം ഏത്? ഓഡിയന്‍സ് വോട്ടിംഗ് തുടങ്ങുന്നു