ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ട്രോളായി, സോനം കപൂര്‍ ട്വിറ്റര്‍ വിടുന്നു!

By Web TeamFirst Published Oct 6, 2018, 2:56 PM IST
Highlights

സാമൂഹ്യമാധ്യമങ്ങളില്‍ ഏറ്റവും സജീവമായി ചര്‍ച്ച നടത്തുന്ന നടിമാരില്‍ ഒരാളാണ് സോനം കപൂര്‍. എന്നാല്‍ ട്വിറ്ററില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കുകയാണെന്ന് വ്യക്തമാക്കി സോനം കപൂര്‍ രംഗത്ത് എത്തിയതാണ് പുതിയ വാര്‍ത്ത. ട്വിറ്ററര്‍ നെഗറ്റീവ് ആയിയെന്ന് പറഞ്ഞാണ് സോനം കപൂര്‍ ട്വിറ്റര്‍ വിടുന്നത്. പ്രത്യേക കാരണം വ്യക്തമാക്കാൻ സോനം കപൂര്‍ തയ്യാറായിട്ടുമില്ല.

ട്വിറ്റര്‍ വിടാൻ പോകുന്നു. ഇത് നെഗറ്റീവാണ്. എല്ലാവര്‍ക്കും സമാധാനവും സ്നേഹവും എന്നാണ് സോനം കപൂര്‍ ട്വിറ്ററില്‍ പറഞ്ഞിരിക്കുന്നത്. സോനം കപൂര്‍ ഇൻസ്റ്റാഗ്രാം പോസ്റ്റ് ചര്‍ച്ചയാകുകയു ട്രോളാകുകയും ചെയ്‍തിനു പിന്നാലെയാണ് ട്വിറ്റില്‍ നിന്ന് മാറിനില്‍ക്കാൻ തീരുമാനിക്കുന്നതും. മുംബൈയിലെ മലിനീകരണത്തിനെതിരെയുള്ളതമായി ഇൻസ്റ്റഗ്രാം പോസ്റ്റ്. ടൌണില്‍ എത്താൻ രണ്ടു മണിക്കൂറെ ആവശ്യമുള്ളൂ. പക്ഷേ ഇപ്പോഴും എത്തിയിട്ടില്ല. റോഡുകള്‍ മോശമാണ്. മലിനീകരണം ആണ്.  വീട്ടില്‍ നിന്നു പുറത്തുപോകുന്നത് തന്നെ ദുഷ്‍കരമാണ് എന്നായിരുന്നു സോനം കപൂറിന്റെ ഇൻസ്റ്റാ ഗ്രാം പോസ്റ്റ്.

click me!