
കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളുമായി അപർണ സെന്നിന്റെ സൊനാറ്റ വരുന്നു. ഇംഗ്ലീഷ് ചിത്രത്തിൽ സംവിധായികയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
കരുത്തുറ്റ പ്രമേയങ്ങളിലൂടെയും പുതുമയുള്ള ആവിഷ്കാരത്തിലൂടെയും സ്ത്രീകഥാപാത്രങ്ങളുടെ വ്യത്യസ്തമായ രൂപീകരണത്തിലൂടെയും വെള്ളിത്തിരയിൽ കയ്യൊപ്പ് ചാർത്തിയ അപർണ സെൻ.. 71 കാരിയായ ബംഗാളി സംവിധായിക വീണ്ടും എത്തുകയാണ് പെൺമനസ്സിലെ ചിന്തകളുമായി. മഹേഷ് എൽകുഞ്ച്‍വാറിന്റെ പ്രശസ്തമായ സൊനാറ്റ എന്ന ഇംഗ്ലീഷ് നാടകമാണ് അപർണ സെൻ അതേ പേരിൽ സിനിമയാക്കിയത്.
അധ്യാപിക, ബാങ്ക് ഉദ്യോഗസ്ഥ, മാധ്യമപ്രവർത്തക...മുംബൈയിലെ അവിവാഹിതരായ മൂന്ന് സ്ത്രീകളുടെ ജീവിതത്തിലൂടെ കഥ വികസിക്കുന്നു. കുടുംബബന്ധങ്ങളും ഏകാന്തതയും സൗഹൃദവുമെല്ലാം ഇഴചേരുന്ന ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സംവിധായിക തന്നെയാണ്. അപർണ സെന്നിനൊപ്പം ഷബാന ആസ്മി, ലില്ലെ ഡൂബി എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.
ഒരേ സമയം ക്യാമറയ്‍ക്കു മുന്നിലും പിന്നിലും പ്രവർത്തിക്കുക എന്നത് വെല്ലുവിളി നിറഞ്ഞ അനുവഭവമായിരുന്നുവെന്ന് അപർണ സെൻ പറയുന്നു. മുൻ ചിത്രങ്ങൾക്ക് കിട്ടിയ സ്വീകാര്യത, സൊനാറ്റയ്ക്കും സിനിമാപ്രേമികൾ നൽകുമെന്ന പ്രതീക്ഷയിലാണ് സംവിധായിക..
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ