യേശുദാസും എസ്.പി.ബിയും ആദ്യമായി സിനിമയിൽ ഒന്നിച്ച് പാടി അഭിനയിക്കുന്നു

By Web DeskFirst Published Feb 5, 2018, 4:07 PM IST
Highlights

തിരുവനന്തപുരം: യേശുദാസും എസ്.പി ബാലസുബ്രഹ്മണ്യവും ആദ്യമായി സിനിമയിൽ ഒന്നിച്ച് പാടി അഭിനയിക്കുന്നു. എംഎ നിഷാദിന്റെ കിണർ എന്ന സിനിമക്ക് വേണ്ടിയാണ് സംഗീത ഇതിഹാസങ്ങൾ ഒന്നിച്ചത്.   
ഇരുവരും അവസാനമായി ഒന്നിച്ച് പാടിയത് കാൽനൂറ്റാണ്ട് മുമ്പ് മണിരത്നം ചിത്രം ദളപതിയിലാണ്. ക്ലാസിക് ഗാനമായി വാഴ്ത്തപ്പെടുന്ന കാട്ടുകുയിലേ പാട്ട്. പക്ഷെ പ്രതിഭകൾ ഒരുമിച്ച് പാടി അഭിനയിക്കുന്നത് ഇതാദ്യമയാണ്. 

എം ജയചന്ദ്രന്റെ സംഗീതത്തിലാണ് പ്രതിഭകളുടെ സംഗമം . മലയാളവും തമിഴും കലർന്ന വരികളെഴുതിയത് ഹരിനാരായണനും പളനിഭാരതിയും ചേർന്ന്. കുടിവെള്ളം പ്രമേയമാകുന്ന കിണർ തമിഴിൽ കെണി എന്ന പേരിലാണെത്തുന്നത്. ഈ മാസം 23 നാണ് റിലീസ്. ഫ്രാഗ്രൻറ് നേച്ചറിൻറെ ബാനറിൽ സജീവ് പികെയും ആൻ സജീവുമാണ് നിർമ്മാണം.

click me!