
ഒടിയന് സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത പുതിയ രൂപത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. ശ്രീകുമാര്‍ മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. ശ്രീകുമാര്‍ മേനോന്റെയും ടീം അംഗങ്ങളുടെയും പിന്‍ബലത്തിലാണ് മോഹന്‍ലാല്‍ രൂപമാറ്റം വരുത്തിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
അതേസമയം ഒടിയന്‍ സിനിമയുടെ പേരില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്ത നിഷേധിച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇത്തരം വാര്‍ത്തകള്‍ക്ക് പ്രതികരണം പോലും അര്‍ഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. മറ്റൊരു പുതുമുഖ സംവിധായകന്റെ ചിത്രത്തിനും ലഭിക്കാത്ത ജനപ്രീതിയാണ് ഒടിയന് പ്രേക്ഷകരുടെ ഇടയില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്.
തെറ്റായ വാര്‍ത്തകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും ഇവര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ നാലാം ഷെഡ്യൂൾ ഡിസംബർ ഇരുപതിന് ആരംഭിക്കും. സിനിമയുടെ അവസാന ഷെഡ്യൂൾ കൂടിയാണിത്. ചിത്രം അടുത്തവര്‍ഷം തിയറ്ററുകളിലെത്തും.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ