ശ്രീദേവിയുടെ മരണം ചര്‍ച്ച ചെയ്ത് അറബ് മാധ്യമം

By Web DeskFirst Published Mar 6, 2018, 12:26 PM IST
Highlights

യു എ ഇയിലും ശ്രീദേവിയുടെ മരണത്തിന്‍റെ അലയൊലികള്‍ ഉയര്‍ന്നിരുന്നു

വിലൈ പാര്‍വെ സേവാ സമാജ്  ശ്മാനത്തില്‍  ഇന്ത്യന്‍ സ്വപ്‌ന സുന്ദരി ശ്രീദേവിക്ക്  അന്ത്യവിശ്രമം. സങ്കീര്‍ണമായ കഥാഗതിയുള്ള ഒരു സിനിമ പോലെയാണ് അവരുടെ ജീവിതവും മരണവും. എന്നാല്‍ ഈ നടിയുടെ മരണവും അതുണ്ടാക്കിയ അഭ്യൂഹങ്ങളും ഇപ്പോഴും അവസാനിച്ചിട്ടില്ല. സ്വാഭാവികമായിരുന്നില്ല അവരുടെ മരണം. ആത്മഹത്യയെന്നും കൊലപാതകമെന്നും വ്യാഖ്യനിക്കുന്ന തരത്തിലാണ് പലരും പ്രചരിപ്പിക്കുന്നത്. ശ്രീദേവി ദുബായിലെ ഒരു ഹോട്ടലിലെ ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചതിനെ തുടര്‍ന്ന യു എ ഇയിലും ശ്രീദേവിയുടെ മരണത്തിന്റെ അലയൊലികള്‍ ഉയര്‍ന്നിരുന്നു. ഇതര ഗള്‍ഫ് രാജ്യങ്ങളിലും സമൂഹമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വിവാദം ഉയര്‍ന്നു. ഇതിനെ കുറിച്ച് പ്രശസ്ത അറബ് മാധ്യമപ്രവര്‍ത്തകന്‍ അലി ഉബൈദ് 'അല്‍ ബയാന്‍' എന്ന അറബിക് പത്രത്തിലെഴുതിയ ലേഖനമാണ് ഇവിടെ ഈ സംഭവം സജീവമാക്കിയത്. 

 ശ്രീദേവി മരിച്ചെന്ന് കേട്ടപ്പോള്‍ തന്നെ  കലാകാരന്മാരായ അറബികളും മറ്റും 'ദൈവം അവരുടെ മേല്‍ കൃപ ചൊരിയട്ടെ' എന്ന് പ്രാര്‍ത്ഥിച്ചു. ഇത് അറബിക്കില്‍ മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സാധാരണയായി പ്രാര്‍ത്ഥിക്കുന്നതാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമകളെയും ബോളിവുഡ് സിനിമകളെയും ഇഷ്ടപ്പെടുന്ന അറബികള്‍ പ്രത്യേകിച്ച് ഇവിടുത്തെ കലാകാരന്മാര്‍ സമൂഹമാധ്യമങ്ങളിലൂടെ ഈ വാക്ക് പറഞ്ഞിരുന്നു. അതോടെ ചിലര്‍ ഇതിനെ വിമര്‍ശിച്ച് രംഗത്ത് എത്തി.

അമുസ്ലീം മരിക്കുമ്പോള്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ പാടുണ്ടോയെന്നായിരുന്നു ചിലരുടെ ചോദ്യം.  എന്നാല്‍ ഇത് വിമര്‍ശിക്കേണ്ടതില്ലെന്നും ആരു മരിച്ചാലും പറയാമെന്ന് അലി ഉബൈദിന്റെ ലേഖനത്തില്‍ പറയുന്നു. 'ശ്രീദേവി മുങ്ങി മരിച്ചു ഒപ്പം നമ്മളും' എന്ന ദീര്‍ഘമായ ലേഖനത്തിലാണ് ഇങ്ങനെ പറയുന്നത്. 

ആദമിന്റെ മക്കള്‍ എല്ലാവരും ആദരീണയരാണ് ഒരു മരണത്തെ അനാവശ്യ വിവാദമാക്കുന്നുവെങ്കില്‍ നമ്മളും ശ്രീദേവിക്കൊപ്പം മുങ്ങി മരിച്ച് എന്നാണ് ലേഖനത്തില്‍ പറയുന്നത്. ശ്രീദേവിയുടെ ചിത്രവും ചേര്‍ത്താണ് ലേഖനം തയാറാക്കിയിരിക്കുന്നത്. ഇന്ത്യന്‍ സംഭവ വികാസങ്ങള്‍ പതിവായി തന്റെ കോളത്തില്‍ അലി ഉബൈദ് പരാമര്‍ശിക്കാറുണ്ട്. അറബ് ലോകത്തെ അറിയപ്പെടുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് അലി ഉബൈദ്.
 

click me!