
ഹൈദരാബാദ്: അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ ജീവിതത്തിലെ വെളിപ്പെടുത്താത്ത രഹസ്യങ്ങള്‍ പങ്കുവച്ച് അമ്മാവന്‍. ശ്രീദേവിയുടെ അമ്മാവന്‍ വേണുഗോപാല്‍ റെഡ്ഡിയാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ബോണി കപൂറുമായുള്ള ബന്ധവും, ശ്രീദേവിയുടെ സാമ്പത്തിക സ്ഥിതിയും സംബന്ധിച്ചാണ് പ്രദേശിക ടെലിവിഷന് അനുവദിച്ച അഭിമുഖത്തില്‍ വേണുഗോപാല്‍ റെഡ്ഡി വെളിപ്പെടുത്തുന്നത്.
ബോണികപൂറിനെ ശ്രീദേവി ജീവിത പങ്കാളിയാക്കുന്നതിനോട് ശ്രീദേവിയുടെ അമ്മയ്ക്ക് ഒട്ടും താല്‍പ്പര്യമുണ്ടായിരുന്നില്ല. പലപ്പോഴും വീട്ടിൽ വരുന്ന അവസരങ്ങളിൽ ബോണിയോട് ശ്രീദേവിയുടെ അമ്മ അപമര്യാദമായി പെരുമാറിയിരുന്നു. പലപ്പോഴും മരുകന്‍ എന്ന സ്ഥാനം ബോണിക്ക് നല്‍കിയിരുന്നില്ല. എന്നാല്‍ ഇതൊന്നും ശ്രീദേവി കാര്യമായി എടുത്തിരുന്നില്ല.
സാമ്പത്തിക പ്രശ്നങ്ങള്‍ ശ്രീദേവിയെ അലട്ടിയിരുന്നു. ബോണി കപൂര്‍ നിര്‍മ്മിച്ച ചിത്രങ്ങൾ വിജയം കണ്ടെത്താതിരുന്നതോടെ സാമ്പത്തികമായി ഏറെ തളര്‍ന്നിരുന്നു അവർ. ശ്രീദേവി അഭിനയിച്ച് ഉണ്ടാക്കിയ പല സ്വത്തുക്കളും ഇതിനാല്‍ വിറ്റു. ഇക്കാര്യം ശ്രീദേവിയെ എന്നും ആകുലയാക്കിയിരുന്നു. ശ്രീദേവി സിനിമയിലേക്കു തിരിച്ചു വരാനുണ്ടായ കാരണവും ഈ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് അമ്മാവന്‍ വ്യക്തമാക്കുന്നത്.
സൗന്ദര്യം നിലനിര്‍ത്താന്‍ എന്തു ചെയ്യുമായിരുന്നു ശ്രീദേവി. മൂക്കിന്‍റെ ശസ്ത്രക്രിയ അമേരിക്കയിലായിരുന്നു ശ്രീദേവി നടത്തിയത്. ശ്രീദേവിയുടെ അമ്മ തന്നെയാണ് ഇത് തന്നോട് പറഞ്ഞത്. ഒപ്പം സ്വന്തം മക്കളുടെ ഭാവി സംബന്ധിച്ച് ശ്രീദേവിക്ക് എപ്പോഴും ആശങ്കയായിരുന്നു. ബോണി പൂർണ ആരോഗ്യവാനല്ലെന്നും അതിനാൽ മക്കളുടെ ഭാവിയിൽ ആശങ്കയുണ്ടെന്നുമാണ് ശ്രീദേവി പറഞ്ഞിരുന്നു. എന്നാല്‍ ബോണിക്ക് മുന്‍പ് ശ്രീദേവി പോയി.
ഫെബ്രുവരി 24ന് ദുബായിലെ ഹോട്ടലിൽ ബാത്ടബ്ബിൽ വീണാണ് ശ്രീദേവി മരിച്ചത്. വേണുഗോപാലിന്‍റെ അഭിമുഖം ഇപ്പോള്‍ വൈറലാകുന്നുണ്ട്. എന്നാല്‍ ഇയാള്‍ പറയുന്നതെല്ലാം സത്യമാണോ, അല്ലാതെ ശ്രീദേവിയുടെ മരണത്തെമുതലെടുക്കുകയാണോ എന്ന സംശയവും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ