ശ്രീദേവി അവസാനം അഭിനയിച്ച ചിത്രത്തിന്‍റെ റിലീസ് ഡിസംബറില്‍

By Web DeskFirst Published Feb 25, 2018, 4:54 PM IST
Highlights

ഇന്ത്യന്‍ സിനിമയുടെ സ്വപ്ന സുന്ദരിയായിരുന്നു ലേഡി സൂപ്പര്‍ സ്റ്റാര്‍ ശ്രീദേവി. തമിഴില്‍ തുടങ്ങി ബോളിവിഡുന്‍റെ താരറാണിയായതുവരെയുള്ള ശ്രീദേവിയുടെ സിനിമ യാത്ര അത്രത്തോളം വലുതാണ്. മകള്‍ ജാഹ്‍നവി നായികയാകുന്നത് കാണാന്‍ നില്‍ക്കാതെയാണ് ശ്രീദേവി വിടവാങ്ങിയിരിക്കുന്നത്. ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഭര്‍ത്താവിനും ഇളയ മകള്‍ ഖുഷിക്കുമൊപ്പം വിദേശത്ത് ആയിരിക്കുമ്പോഴായിരുന്നു ശ്രീദേവിയുടെ ജീവിതം അപ്രതീക്ഷിതമായി മരണം തട്ടിയെടുത്തത്.

രവി ഉദയവാര്‍ സംവിധാനം ചെയ്ത മോം എന്ന ഹിന്ദി ചിത്രമാണ് ശ്രീദേവിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. ശ്രീദേവിയുടെ കരിയറിലെ മുന്നൂറാമത്തെ ചിത്രമായിരുന്നു ഇത്. ശ്രീദേവി ഏറ്റവും അവസാനമായി അഭിനയിച്ചത് ഷാരുഖ് ഖാന്‍ നായകനായ സീറോ എന്ന ചിത്രത്തിലാണ്. ഷാരുഖ് ഖാന്‍ പൊക്കമില്ലാത്ത ആളായി അഭിനയിക്കുന്ന ഈ ചിത്രത്തില്‍ അതിഥി താരമായിട്ടാണ് ശ്രീദേവി എത്തുന്നത്. ഈ വര്‍ഷം ക്രിസ്മസിനാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. 

ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ്, അനുഷ്‌ക്ക ശര്‍മ്മ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു പാര്‍ട്ടി നടക്കുന്നതിന്റെ ദൃശ്യത്തില്‍ ആലിയ ഭട്ട്, കരിഷ്മ കപൂര്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീദേവി എത്തുന്നത്.

click me!