ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായത് വിവാഹമോചനം

Published : Sep 13, 2018, 12:47 PM ISTUpdated : Sep 19, 2018, 09:24 AM IST
ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായത് വിവാഹമോചനം

Synopsis

ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നത് കുട്ടികളെയാണ്

കൊച്ചി: ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയായത് വിവാഹമോചനമാണെന്ന് നടി ശ്രിന്ദ. പല പ്രതിസന്ധികളും ജീവിതത്തെ ബാധിച്ചെങ്കിലും കരുത്തായത് മകന്‍റെ സാമീപ്യമാണെന്നും ശ്രിന്ദ ഒരു ടിവി അഭിമുഖത്തില്‍ വ്യക്തമാക്കി.‘വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം. 

ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. അതു ബാധിക്കുന്നത് കുട്ടികളെയാണ്. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്‌പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം.’

‘നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷമാണ് വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്. അദ്ദേഹം ഇപ്പോൾ സന്തോഷവാനാണ്. 

ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.’

PREV
click me!

Recommended Stories

'മകൾക്ക് സെക്സ് ടോയ് നൽകാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞത് ഉറക്കമില്ലാത്ത രാത്രികളിലേക്ക് നയിച്ചു'; നേരിട്ടത് കടുത്ത സൈബർ ആക്രമണമെന്ന് നടി
'കീളെ ഇറങ്ങപ്പാ..തമ്പി പ്ലീസ്..'; ഉയരമുള്ള ലൈറ്റ് സ്റ്റാന്റിൽ ആരാധകൻ, അഭ്യർത്ഥനയുമായി വിജയ്, ഒടുവിൽ സ്നേഹ ചുംബനവും