അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ, 50 കോടിയിലേക്ക്

Published : Oct 03, 2018, 12:10 PM IST
അനുഷ്‍ക ശര്‍മ്മയുടെ സൂയി ധാഗ, 50 കോടിയിലേക്ക്

Synopsis

അനുഷ്‍ക ശര്‍മ്മ നായികയായി എത്തിയ സൂയി ധാഗ മികച്ച കളക്ഷനോടെ മുന്നോട്ടു കുതിക്കുന്നു. ചിത്രം പ്രദര്‍ശനത്തിയിട്ട് അഞ്ച് ദിവസമാകുമ്പോള്‍ 43.60 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

അനുഷ്‍ക ശര്‍മ്മ നായികയായി എത്തിയ സൂയി ധാഗ മികച്ച കളക്ഷനോടെ മുന്നോട്ടു കുതിക്കുന്നു. ചിത്രം പ്രദര്‍ശനത്തിയിട്ട് അഞ്ച് ദിവസമാകുമ്പോള്‍ 43.60 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണവുമാണ് ലഭിക്കുന്നത്. ചിത്രം കണ്ട വിരാടി കോലി അനുഷ്‍‌ക ശര്‍മ്മയെയും മറ്റ് അഭിനേതാക്കളെയും അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.

സൂയി ധാഗയില്‍ എല്ലാ അഭിനേതാക്കളുടെ മികച്ച പ്രകടനമാണ് നടത്തിയത്. വരുണ്‍ ഗംഭീരമാക്കി. അനുഷ്‍കയുടെ കഥാപാത്രം എന്റെ ഹൃദയം കവര്‍ന്നു. ശാന്തമെങ്കിലും എന്ത് കരുത്തുറ്റ കഥാപാത്രമാണ്. പ്രിയപ്പെട്ട അനുഷ്‍കയെ ഓര്‍ത്ത് അഭിമാനിക്കുന്നു- വിരാട് കോലി പറയുന്നു.

രാജ്യത്തെ കൈത്തുന്നല്‍ തൊഴിലളികളുടെ ജീവിതമാണ് സൂയി ധാഗ എന്ന സിനിമയില്‍ പറയുന്നത്. മധ്യവയസ്‍കയായ ഗ്രാമീണ സ്‍ത്രീയായിട്ട് ആണ് അനുഷ്‍ക ശര്‍മ്മ ചിത്രത്തില്‍ അഭിനയിക്കുന്നത്. നായകനായി വരുണ്‍ ധവാനും അഭിനയിച്ചിരിക്കുന്നു. ശരത് കതാരിയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

PREV
click me!

Recommended Stories

140 കോടി ചെലവ്, റിലീസിന് മുൻപ് 'ദുരന്ത'മെന്ന് വിധിയെഴുത്ത്; ഒടുവിൽ വൻ കളക്ഷൻ വേട്ട, ഞെട്ടിച്ച് ധുരന്ദർ
14 ദിവസം, കച്ചകെട്ടി എതിരാളികൾ, വീട്ടുകൊടുക്കാതെ വില്ലനും നായകനും; 'കളങ്കാവൽ' 3-ാം വാരത്തിൽ, കളക്ഷൻ