അശ്ലീല കമന്റുകള്‍ക്ക് കാരണം കാമഭ്രാന്ത്- പൊട്ടിത്തെറിച്ച് നടി

Web Desk |  
Published : Apr 11, 2018, 01:36 PM ISTUpdated : Jun 08, 2018, 05:45 PM IST
അശ്ലീല കമന്റുകള്‍ക്ക് കാരണം കാമഭ്രാന്ത്- പൊട്ടിത്തെറിച്ച് നടി

Synopsis

അശ്ലീല കമന്റുകള്‍ക്ക് കാരണം കാമഭ്രാന്ത്- പൊട്ടിത്തെറിച്ച് നടി

സാമൂഹ്യമാധ്യമങ്ങളില്‍ സ്‍ത്രീകള്‍ക്കെതിരെ അശ്ലീല കമന്റുകള്‍ ഇടുന്നവര്‍ക്കെതിരെ നടി സുജ വരുണി. പുരുഷൻമാരുടെ കാമഭ്രാന്ത് ആണ് എല്ലാത്തിനും കാരണമെന്ന് സുജ വരുണി പറഞ്ഞു.

വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിച്ച് അശ്ലീല കമന്റുകള്‍‌ ഇടുന്നവര്‍ എക്കാലവും സുരക്ഷിതരാണെന്ന് കരുതേണ്ട. കാമഭ്രാന്ത് ആണ് ഇവര്‍ അങ്ങനെ കമന്റുകള്‍ ഇടാൻ കാരണം. ഇന്റര്‍‌നെറ്റ് ലോകം തന്നെ അത്തരം വിഡ്ഢികളുടെ കയ്യിലാണ്. നിടമാരെയും മറ്റ് സ്‍ത്രീകളെയും ലൈംഗികമായി അധിക്ഷേപിക്കാനാണ് ഇവര്‍ വ്യാജ അക്കൌണ്ടുകള്‍ ഉപയോഗിക്കുന്നത്. എന്തു വസ്‍ത്രം ധരിക്കണം എന്നത് എന്റെ സൌകര്യമാണ്. വസ്‍‌ത്രധാരണം കാരണമാണ് സ്‍ത്രീകള്‍ക്കെതിരെ ലൈംഗിക ആക്രമണമുണ്ടാകുന്നത് എന്ന് ചിലര്‍ ന്യായം പറയാറഉമ്ട്. എന്നാല്‍ കുഞ്ഞുങ്ങളെയും വൃദ്ധകളെയും ലൈംഗികമായി ആക്രമിക്കുന്നതോ? സ്‍ത്രീകള്‍ക്കെതിരെ ആസിഡ് ആക്രമണം ഉണ്ടാകുന്നതോ? അവര്‍ മാന്യമായി വസ്‍ത്രം ധരിച്ചവരും ഒരു കുറ്റവും ചെയ്യാത്തവരുമല്ലേ. സ്‍ത്രീകളെ ബഹുമാനിക്കാൻ പഠിക്കുകയാണ് വേണ്ടത്. അവരുടെ ശരീരത്തിലേക്ക് ആര്‍ത്തിയോടെ നോക്കുകയല്ല വേണ്ടത്- അശ്ലീല കമന്റുകളുടെ സ്‍ക്രീൻ ഷോട്ട് ഷെയര്‍ ചെയ്‍ത് സുജ വരുണി പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

"എല്ലാവിധ ഫാസിസത്തേയും അതിജീവിച്ച് ഐഎഫ്എഫ്കെ ഇവിടെ തന്നെ ഉണ്ടാകും": മുഖ്യമന്ത്രി
"ഐഎഫ്‌എഫ്കെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം അഫ്രിക്കൻ ദൂഖണ്ഡത്തിനുള്ള അംഗീകാരം": സിസാക്കോ