ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച്; സണ്ണി ലിയോണിന്‍റെ വെളിപ്പെടുത്തല്‍

Published : Nov 19, 2017, 07:18 AM ISTUpdated : Oct 05, 2018, 01:32 AM IST
ബോളിവുഡിലെ കാസ്റ്റിംഗ് കൗച്ച്; സണ്ണി ലിയോണിന്‍റെ വെളിപ്പെടുത്തല്‍

Synopsis

മീ ടൂ പ്രചരണത്തിന് ഹോളിവുഡില്‍ തിരികൊളുത്തിയെങ്കിലും ബോളിവുഡില്‍ ഇക്കാര്യത്തില്‍ പൊതുവേ തണുപ്പന്‍ മട്ടാണ്. ഹാര്‍വെ വെയ്ന്‍സ്റ്റീന്‍ കേസിനെ തുടര്‍ന്നാണ് മീ ടൂ പ്രചരണത്തിന് തുടക്കം കുറിക്കുന്നത്. ഇക്കാര്യത്തില്‍ മനസ്സുതുറന്ന് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് സണ്ണി ലിയോണ്‍. ബോളിവുഡില്‍ കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന് താരം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സണ്ണി ഇക്കാര്യം വെളിപ്പെടുത്തയത്. 

തനിക്ക് സംരക്ഷണമൊരുക്കാന്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവ് ഒപ്പമുണ്ടായിരുന്നു.  സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാര്‍ക്കും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമെന്ന് അഭിമുഖത്തില്‍ സണ്ണി പറഞ്ഞു. തന്റെ ഭയരഹിതമായ സമീപനം പലപ്പോഴും തുണയായിട്ടുണ്ടെന്നും സണ്ണി പറഞ്ഞു. എന്റെ കരിയര്‍ ഞാന്‍ തന്നെ കെട്ടിപ്പടുത്തതാണ്. ആരോടുവേണമെങ്കിലും പേടിയില്ലാതെ കാര്യങ്ങള്‍ തുറന്നുപറയാനുള്ള ധൈര്യം തനിക്കുണ്ടെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഇതാര് മറവത്തൂർ കനവിലെ ചാണ്ടിക്കുഞ്ഞോ?'; 'പള്ളിച്ചട്ടമ്പി'യിലെ ടൊവിനോയുടെ ലുക്ക് ചർച്ചയാവുന്നു
'സിനിമയില്‍ രാജേഷ് ഏട്ടന്‍ പഠിപ്പിച്ച വലിയൊരു പാഠമുണ്ട്'; 'സുഖമാണോ സുഖമാണ്' സംവിധായകന്‍ അരുണ്‍ലാല്‍ രാമചന്ദ്രനുമായി അഭിമുഖം