ജീവിതം വെള്ളിത്തിരയിലേക്ക്; ആ രംഗം വീണ്ടും അഭിനയിച്ചപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞെന്ന് സണ്ണി ലിയോണ്‍

Web Desk |  
Published : Mar 28, 2018, 09:56 AM ISTUpdated : Jun 08, 2018, 05:48 PM IST
ജീവിതം വെള്ളിത്തിരയിലേക്ക്; ആ രംഗം വീണ്ടും അഭിനയിച്ചപ്പോള്‍ നിയന്ത്രിക്കാന്‍ കഴിയാതെ പൊട്ടക്കരഞ്ഞെന്ന് സണ്ണി ലിയോണ്‍

Synopsis

മറക്കാന്‍ ശ്രമിക്കുന്ന പല കാര്യങ്ങളും വേദനയോടെ വീണ്ടും അഭിനയിക്കേണ്ടി വന്നു

 സിനിമാ മേഖലയില്‍ ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. പ്രത്യേകിച്ച് ബോളിവുഡില്‍.  പല നടന്‍മാരും ജീവിത കഥകള്‍ തേടി നടക്കുന്ന  തിരക്കിലാണ്. എന്നാല്‍ സ്വന്തം ജീവിതം വെള്ളിത്തിരയില്‍ എത്തിക്കാനുള്ള തത്രപ്പാടിലാണ് സണ്ണിലിയോണ്‍.

കരണ്‍ജീത് കൗര്‍ എന്ന് പേരിട്ടിരിക്കുന്ന വെബ്ബ് സീരിസാണ് സണ്ണിയുടെ  ജീവിതകഥ നിര്‍മിക്കുന്നത്.  അമേരിക്കന്‍ പോണ്‍ സിനിമാ രംഗത്ത് നിന്നും ബോളിവുഡിന്റെ ലോകത്തേക്കുള്ള സണ്ണിയുടെ യാത്രയാണ് സീരിസിലൂടെ അനാവൃതമാക്കുന്നത്.

 "സീരിസിന് വേണ്ടി തന്റെ ജീവിതത്തിലെ പല അനുഭവങ്ങളിലൂടെയും  വീണ്ടും കടന്ന് പോകേണ്ടി വന്നു. സീരിസിനായി അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ എളുപ്പമുള്ള കാര്യമായിരിക്കുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ അങ്ങനെയല്ല സംഭവിച്ചതെന്നും " സണ്ണിലിയോണ്‍ പറയുന്നു. 

 "ചിത്രീകരണം ആരംഭിച്ചതോടെ താന്‍ വികാരഭരികയായെന്നും ജീവിതത്തില്‍ മറക്കാന്‍ ആഗ്രഹിക്കുന്ന പല കാര്യങ്ങളും വീണ്ടും അവതരിപ്പിക്കണമെന്നും നടി പറഞ്ഞു. അത്തരത്തിലുള്ള ഒരു രംഗത്തില്‍ താന്‍ പൊട്ടിക്കരഞ്ഞെന്നും പോയെന്നും താരം പറഞ്ഞു. 

 തന്റെ മുന്നില്‍ നിന്നുകൊണ്ട് അച്ഛന്‍ പൊട്ടിക്കരയുന്ന രംഗമായിരുന്നു അത്. ആ രംഗം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ തന്റെ നിയന്ത്രണം നഷ്ടമായെന്നും പൊട്ടിക്കരഞ്ഞ തന്നെ ഭര്‍ത്താവ് ഡാനിയലാണ് സമാധാനിപ്പിച്ചത്. തന്റെ മാതാപിതാക്കള്‍ മരിച്ചു. അതുകൊണ്ട് തന്നൈ വളരെയധികം വേദനയോടെയാണ് ആ രംഗം ചിത്രീകരിച്ചതെന്നും" സണ്ണി പറഞ്ഞു.


 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആഗോള സിനിമാരംഗത്ത് വിപ്ലവം കുറിക്കാൻ പ്രഭാസ്, സിനിമ മോഹികൾക്കായി 'ദി സ്ക്രിപ്റ്റ് ക്രാഫ്റ്റ്' ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ആരംഭിക്കുന്നു
റിലീസിന് തയ്യാറായി ചാമ്പ്യൻ, ലിറിക്കല്‍ വീഡിയോ പുറത്ത്