ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി സണ്ണി ലിയോണിന്‍റെ രൂപമാറ്റം

Web Desk |  
Published : Nov 13, 2017, 12:42 PM ISTUpdated : Oct 05, 2018, 03:19 AM IST
ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി സണ്ണി ലിയോണിന്‍റെ രൂപമാറ്റം

Synopsis

ഐറ്റം ഡാന്‍സിലൂടെയും ഗ്ലാമര്‍ വേഷങ്ങളിലൂടെയും ആരാധകരെ കോരിത്തരിപ്പിച്ച നടിയാണ് സണ്ണിലിയോണ്‍. പോണ്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളുവുഡിന്‍റെ സുന്ദരിയാണിപ്പോള്‍ ഈ താരം. മിക്കപ്പോഴും ഗ്ലാമര്‍ വേഷങ്ങളിലെത്തിയ സണ്ണി ആണ്‍ വേഷത്തിലെത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.  

ഇന്‍സ്റ്റാഗ്രാമിലൂടെ നടി തന്നെയാണ് ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. തന്‍റെ പുതിയ സിനിമയ്ക്ക് വേണ്ടിയാണ് ആണ്‍ വേഷത്തിലെത്തിയത്. അര്‍ബാസ് ഖാന്‍ കേന്ദ്രകഥാപാത്രമാകുന്ന തേരെ ഇന്തസാര്‍ എന്ന ചിത്രത്തിലാണ് സണ്ണി ആണ്‍ വേഷത്തിലെത്തുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്താണിത്. താനുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അപ്പപ്പോള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

 

 ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല, പക്ഷ തന്‍റെ ടീം അത് സാധിച്ചെടുത്തെന്ന്  സണ്ണി പറയുന്നു. രൂപമാറ്റം വരുത്തിയപ്പോള്‍ താനിപ്പോള്‍ അച്ഛനെ പോലെയും സഹോദരനെ പോലെയുമുണ്ടെന്ന് സണ്ണി പഞ്ഞു. രാജീവ് വാലിയുടെ സംവിധാനത്തിലെത്തുന്ന ചിത്രം നവംബര്‍ 24 ന് റിലീസാകും.  മ്യൂസിക്കല്‍ റൊമാന്റിക്കായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഇതുവരെ കാണാത്ത നിവിന്‍, ബി ഉണ്ണികൃഷ്‍ണന്‍ ചിത്രം 'പ്രതിഛായ'; ട്രെയ്‍ലര്‍ എത്തി
"സൈബർ ഇടങ്ങളിൽ മലർന്ന് കിടന്ന് തുപ്പുന്നവരറിയാൻ, നിങ്ങളെപ്പോലുള്ളവർക്കൊരു സന്തോഷം ജയിലുകളിൽ ശമ്പളം കൂട്ടിയിരിക്കുന്നു എന്നത് മാത്രമാണ്": മീനാക്ഷി