അവര്‍ക്ക് എന്നിലെ യഥാര്‍ത്ഥ വ്യക്തിയെ വേണ്ട; സണ്ണി ലിയോണിന്‍റെ വെളിപ്പെടുത്തല്‍

Published : Sep 07, 2017, 11:22 AM ISTUpdated : Oct 04, 2018, 05:45 PM IST
അവര്‍ക്ക് എന്നിലെ യഥാര്‍ത്ഥ വ്യക്തിയെ വേണ്ട; സണ്ണി ലിയോണിന്‍റെ വെളിപ്പെടുത്തല്‍

Synopsis

അഭിനയിക്കുന്ന സിനിമകള്‍ ബോക്‌സ്ഓഫീസില്‍ വലിയ വിജയങ്ങള്‍ നേടുന്നില്ലെങ്കിലും ബോളിവുഡിന് പുറത്ത് മോഡലിംഗും അഡ്വര്‍ട്ടൈസിംഗുമെല്ലാമായി വലിയ വിപണിമൂല്യമുള്ള താരമാണ് സണ്ണി ലിയോണ്‍. പരിചയപ്പെടാന്‍ വരുന്ന അനേകം പേര്‍ക്ക് സണ്ണി ലിയോണ്‍ എന്ന യഥാര്‍ഥ വ്യക്തിയെ അല്ല അറിയേണ്ടതെന്നും സണ്ണി ലിയോണ്‍ വെളിപ്പെടുത്തി.

ബോളിവുഡില്‍ എത്തിയ സമയത്ത് മുഖ്യധാരയില്‍ താന്‍ നേരിട്ട ഒറ്റപ്പെടുത്തലിനെക്കുറിച്ചും അവഗണനയെക്കുറിച്ചുമാണ് സണ്ണി ലിയോണ്‍ ഇപ്പോള്‍ മനസ് തുറക്കുന്നത്.  ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുക്കവെ തനിക്കൊപ്പം സ്റ്റേജ് പങ്കിടാന്‍ ബോളിവുഡ് താരങ്ങള്‍ തയ്യാറായില്ലെന്നും സണ്ണി തുറന്നു പറഞ്ഞു. 

ആരും തന്റെയൊപ്പം വരാത്തതിനാല്‍ ഏറെ നേരം വേദിക്ക് സമീപം ഇരിയ്‌ക്കേണ്ടിവന്നു. തനിക്കൊപ്പം ഒരാള്‍ മാത്രമാണ് അവസാനം സ്റ്റേജിലേക്ക് വരാന്‍ തയ്യാറായതെന്നും സണ്ണി പറഞ്ഞു. സിനിമാമേഖലയില്‍ തനിക്ക് ഒരുപാട് സുഹൃത്തുക്കള്‍ ഇല്ലെന്നും എന്നാല്‍ അടുപ്പമുള്ള ചിലരുണ്ടെന്നും താരം പറഞ്ഞു. എന്നോടൊപ്പം പ്രവര്‍ത്തിച്ച ചിലര്‍ നല്ല സുഹൃത്തുക്കളായിട്ടുണ്ട്. അത്തരം പരിചയങ്ങളേ സൗഹൃദത്തിലേക്ക് നയിച്ചിട്ടുള്ളൂവെന്നും സണ്ണി വ്യക്തമാക്കി. 
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്