
തിരുവനന്തപുരം: ബാഗ് നഷ്ടപ്പെട്ട യുവാവിനെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി നടൻ സണ്ണി വെയിനിന്റെ ഫേസ്ബുക്ക് പോസ്റ്റ്. റെയിൽവേ സ്റ്റേഷനിൽ വച്ച് സർട്ടിഫിക്കറ്റുകൾ മോഷ്ടിക്കപ്പെട്ട യുവാവിനെക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഗുഡല്ലൂർ സ്വദേശി വിഷ്ണുപ്രസാദാണ് തന്റെ ജീവിതത്തിലെ ആകെ സമ്പാദ്യമായ സർട്ടിഫിക്കറ്റുകൾ മോഷണം പോയെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞത്.
''Edu. Certificates അടങ്ങിയ ബാഗ് നഷ്ടപ്പെട്ട ഈ ചെറുപ്പക്കാരൻ 4 ദിവസങ്ങളായി തൃശ്ശൂർ നഗരത്തിൽ അലയുകയാണ്. ഈ വാർത്ത പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ അദ്ദേത്തെ നമുക്ക് സഹായിക്കാൻ കഴിഞ്ഞേക്കും.'' എന്നാണ് സണ്ണി വെയിൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിപ്പിട്ടിരിക്കുന്നത്. നിരവധി പേർ ഈ കുറിപ്പ് ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ