നെഞ്ച് പൊട്ടി പാടി സുരേഷ്, താളമിട്ട് പൊലീസുകാര്‍; നാടന്‍ പാട്ടിലമര്‍ന്ന് പൊലീസ് സ്റ്റേഷന്‍

Published : Dec 02, 2018, 12:35 PM ISTUpdated : Dec 02, 2018, 12:36 PM IST
നെഞ്ച് പൊട്ടി പാടി സുരേഷ്, താളമിട്ട് പൊലീസുകാര്‍; നാടന്‍ പാട്ടിലമര്‍ന്ന് പൊലീസ് സ്റ്റേഷന്‍

Synopsis

പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം…  എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഈ പാട്ട് ഷെയര്‍ ചെയ്യുകയായിരുന്നു.

തമ്പ്രാന്റെ വാക്കിന് എതിര്‍വാക്കില്ല... എന്റെ കിടാത്യോളെ കൊണ്ടും പോയി... നെഞ്ച് പൊട്ടി സുരേഷ് പള്ളിപ്പാറ പാടുകയാണ്... ഒപ്പം താളം പിടിക്കുന്നത് പൊലീസുകാര്‍. ചില പൊലീസുകാര്‍ കണ്ണുകള്‍ അടച്ച് പാട്ട് ആസ്വദിക്കുന്നു. പരിയാരം പൊലീസ് സ്റ്റേഷനാണ് നാടന്‍ പാട്ടിന്‍റെ ശീലില്‍ ലയിച്ചത്.

ഒരു സുഹൃത്തിനെ കാണാനായി സ്റ്റേഷനിനെത്തിയപ്പോള്‍ പൊലീസുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പാടിയത് എന്ന് കുറിച്ച് സുരേഷ് തന്നെയാണ് ഈ വീഡിയോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകളുമായി മലയാളിക്ക് പ്രീയങ്കരനായ കലാകാരനാണ് സുരേഷ് പള്ളിപ്പാറ. പാലോം പാലോം നല്ല നടപ്പാലം, അപ്പന്റെ കയ്യും പിടിച്ചു നടക്കണ നേരം…  എന്ന് തുടങ്ങുന്ന ഗാനമാണ് സുരേഷ് ആലപിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലൂടെ ഈ പാട്ട് ഷെയര്‍ ചെയ്യുകയായിരുന്നു. 

 

PREV
click me!

Recommended Stories

ആടിപ്പാടി സൂര്യ, ഒപ്പം മമിത ബൈജുവും; 10 മില്യൺ വ്യൂവ്സ് കടന്ന് 'വിശ്വനാഥ് ആൻഡ് സൺസ്' കല്യാണപ്പാട്ട്
ജോജു ജോർജ്- ഷാജി കൈലാസ് ആക്ഷൻ ചിത്രം; 'വരവി'ലെ ഗാനം റിലീസ് ചെയ്തു