ഫഹദും പാര്‍വതിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ടേക്ക് ഓഫ്

By Web DeskFirst Published Dec 7, 2016, 1:58 PM IST
Highlights

ഫഹദും പാര്‍വതിയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന സിനിമയ്ക്കു പേരിട്ടു. ടേക്ക് ഓഫ് എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ്‍ലുക്ക് പോസ്റ്ററും പുറത്തുവിട്ടു. മഹേഷ് നാരായണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. കഥാകൃത്ത് പി വി ഷാജികുമാറും മഹേഷ് നാരായണനും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

പാര്‍വതിയും കുഞ്ചാക്കോ ബോബനും നേഴ്സുമാരായി അഭിനയിക്കുന്നു. ഇന്ത്യന്‍ നയതന്ത്രജ്ഞനായിട്ടാണ് ഫഹദ് അഭിനയിക്കുന്നത്. വിശ്വരൂപത്തിന്റെ ഛായാഗ്രാഹകന്‍ സാനു ആണ് ചിത്രത്തിന്റെ ക്യാമറാമാന്‍. ഇറാക്കിന്റെ തലസ്ഥാനമായ ബാഗ്ദാദ് ആണ് പ്രധാന ലൊക്കേഷൻ. ഇതാദ്യമായാണ് ഒരു മലയാള സിനിമ ബാഗ്ദാദിൽ വെച്ച് ചിത്രീകരിക്കുന്നത്. ഹൈദരാബാദ്, ദുബായ്, എറണാകുളം എന്നിവയാണ് മറ്റ് ലൊക്കേഷനുകൾ.

രാജേഷ് പിള്ള ഫിലിംസും ആന്റോ ജോസഫ് ഫിലിം കന്പനിയും ചേര്‍ന്നാണ് ആണ് സിനിമ നിർമ്മിക്കുന്നത്.

click me!