
കമല്‍ അവതാരകനായുള്ള ബിഗ് ബോസ് പരിപാടി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഹിന്ദു മക്കള്‍ കക്ഷി രംഗത്തെത്തിയിരുന്നു. പരിപാടി തമിഴ് സംസ്‌കാരത്തിനും ഇന്ത്യന്‍ സംസ്‌കാരത്തിനും എതിരാണ് എന്നാരോപിച്ചാണ് സംഘടന നിരോധന ആവശ്യം ഉന്നയിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രിമാരുടെ ആക്രമണം.
കമല്‍ ഹാസന്‍ മൂന്നാം കിട നടനാണെന്ന് നിയമമന്ത്രി സി വി ഷണ്‍മുഖം ആരോപിച്ചു. ഒരു സിനിമയിലും അവസരം കിട്ടാത്ത നടനാണ് കമല്‍. കാശുണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ് അദ്ദേഹം. സ്ത്രീ വിഷയം സംസാരിക്കാന്‍ കമലഹാസന് ധാര്‍മികത ഇല്ല. വിവാഹിതരാവാതെ ഒരു താരവുമായി ലിവ് ഇന്‍ ബന്ധം പുലര്‍ത്തിയ ഇദ്ദേഹം പിന്നീടവരെ ഉപേക്ഷിക്കുകയായിരുന്നു. തമിഴ്, ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് കമല്‍ഹാസന്‍. തങ്ങള്‍ക്കെതിരെയോ രാജ്യത്തെ ഏതെങ്കിലും പൗരനെതിരെയോ സംസാരിക്കാനുള്ള അധികാരം കമലഹാസനില്ല. കമലഹാസന്റെ ചാനല്‍ പരിപാടിയായ ബിഗ് ബോസ് ദലിത് വിഭാഗങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ്. പട്ടിക ജാതി പട്ടിക വര്‍ഗ നിയമപ്രകാരം കമലിനെതിരെ നിയമനടപടി സ്വീകരിക്കണം. ആദായ നികുതി വെട്ടിപ്പ് നടത്തിയോ എന്ന കാര്യവും അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു.
താരത്തിന്റെ ആദായ നികുതി കണക്കുകള്‍ പരിശോധിക്കുന്നതിന് പരിശോധന നടത്തുമെന്ന് നഗരസഭാ കാര്യ മന്ത്രി എസ് പി വേലുമണി അറിയിച്ചു. പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന ആളാണ് കമല്‍. ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പില്‍ അഴിമതി നടക്കുന്നുണ്ടെങ്കില്‍ അത് തെളിയിക്കാന്‍ കമലഹാസനോട് മന്ത്രി ആവശ്യപ്പെട്ടു.
അഴിമതിയാരോപണം നടത്തിയാല്‍ പോരാ തെളിവുകള്‍ ഹാജരാക്കണമെന്ന് ധനമന്ത്രി ഡി ജയകുമാര്‍ കമലിനോട് ആവശ്യപ്പെട്ടു.
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ