വിശ്വാസം ഷൂട്ടിംഗ് കഴിഞ്ഞു, തല വീണ്ടും എംഐടി ക്യാമ്പസിലേക്ക് എത്തി

By Web TeamFirst Published Nov 13, 2018, 12:16 PM IST
Highlights

സിരുത്തൈ ശിവയുടെ സംവിധാനത്തില്‍ നായകനായി അഭിനയിക്കുന്ന വിശ്വാസം ആണ് അജിത്തിന്റേതായി ഉടൻ റിലീസ് ചെയ്യാനുള്ള ചിത്രം. വിശ്വാസത്തിന്റെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായിരുന്നു. സിനിമ ചിത്രീകരണം കഴിഞ്ഞെങ്കിലും വിശ്രമിക്കാൻ ഒരുക്കമല്ല അജിത്. വിശ്വാസത്തിന്റെ ചിത്രീകരണം കഴിഞ്ഞയുടൻ അജിത് തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്തേയ്‍ക്കാണ് എത്തിയത്.

മദ്രാസ് ഇൻസിസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) ക്യാമ്പസിലേക്കാണ് അജിത്ത് എത്തിയത്.  യുഎവി ചലഞ്ച് മെഡിക്കല്‍ എക്സ്പ്രസ്സില്‍ പങ്കെടുത്ത ദക്ഷ ടീമിന്റെ ഹെലികോപ്റ്റര്‍ ടെസ്റ്റ് പൈലറ്റായും യുഎവി സിസ്റ്റം അഡ്വൈസറായും കുടിയാണ് അജിത്. മത്സരത്തില്‍ ടീം രണ്ടാം സ്ഥാനം നേടിയിരുന്നു. വിദ്യാര്‍ഥികളെ അഭിനന്ദിക്കാനാണ് അജിത് എത്തിയത്.

അതേസമയം വിശ്വാസത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്.

പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

click me!