മാസ് ഗാനവുമായി തലയുടെ വിശ്വാസം!

By Web TeamFirst Published Sep 25, 2018, 9:40 PM IST
Highlights

തമിഴകത്തിന്റെ തല അജിത്ത്  നായകനാകുന്ന വിശ്വാസത്തിനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് ആവേശമായി മറ്റൊരു റിപ്പോര്‍ട്ട് കൂടി. വിശ്വാസത്തിലെ പാട്ടിനെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിലെ പാട്ടുകളെല്ലാം പൂര്‍ത്തിയായതായി സംഗീത സംവിധായകൻ ഡി ഇമ്മനും ഗാനരചയിതാണ് അരുണ്‍ ഭാരതിയും അറിയിച്ചു. ചിത്രത്തില്‍ ഒരു ഗാനം മാസ് ആയിരിക്കുമെന്നുമാണ് പറയുന്നത്. അജിത്തിന്റെ മാസ് ഗാനം ആളുമാ ഡോളുമാ പോലുള്ളതായിരിക്കും എന്നും പറയുന്നു.

ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും തല നരയ്‍ക്കാത്ത ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്.  ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുക. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയൻതാരയാണ്. പൊങ്കലിന് ചിത്രം റിലീസ് ചെയ്യും. വീരം, വേതാളം, വിവേഗം എന്നീ ചിത്രങ്ങളാണ് ശിവയും അജിത്തും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍.

click me!