
മഡ്ഡോക് ഫിലിംസിന്‍റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ പുതിയ ചിത്രമായ ഥമ്മ റിലീസിനൊരുങ്ങുകയാണ്. ആദിത്യ സർപോദർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്ടോബർ 21 ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രശ്‌മിക മന്ദാന, ആയുഷ്മാൻ ഖുറാന എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ നവാസുദ്ധീൻ സിദ്ധിഖിയും പ്രധാന കാഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആക്ഷനിലേക്കുള്ള തന്റെ ആദ്യ ചുവടുവെപ്പാണ് ഥമ്മ എന്നാണ് രശ്‌മിക പറയുന്നത്. സിനിമയിലെ ഈ കഥാപാത്രം എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് തനിക്ക് റെഫറൻസുകളില്ലായിരുന്നുവെന്നും രശ്‌മിക പറയുന്നു. "ആക്ഷൻ മേഖലയിലേക്കുള്ള എന്റെ ആദ്യ ചുവടുവയ്പ്പാണ് ഥമ്മ. ഇതിന് മുൻപ് ഞാൻ പെർഫോമൻസ് മാത്രമേ ചെയ്തിരുന്നുള്ളൂ. ആക്ഷൻ പാക്ക്ഡ് ചിത്രമായ മൈസ ചെയ്യുമ്പോഴും ഥമ്മ തന്നെയാണ് എനിക്ക് ആക്ഷനിലേക്കുള്ള വാതിൽ ആദ്യമായി തുറന്നത്. അതുകൊണ്ട് എനിക്ക് ആ വ്യത്യാസം മനസിലാകും. സത്യം പറഞ്ഞാൽ ഈ കഥാപാത്രം എങ്ങനെയാണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് എനിക്ക് റെഫറൻസുകളില്ലായിരുന്നു.
എന്നെ സംബന്ധിച്ച് ഇതെനിക്കൊരു പുതിയ ഇടമാണ്, എന്നാലും ഞാനിപ്പോൾ വളരെയധികം ആവേശത്തിലാണ്. കാരണം, എന്താണ് ചെയ്യേണ്ടതെന്നോ ഏതാണ് ശരിയെന്നോ ഒന്നും എനിക്കറിയില്ലായിരുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ഞാൻ സെറ്റിലെത്തുന്നു, എന്റെ സംവിധായകനും അതുപോലെ മറ്റ് അണിയറപ്രവർത്തകരും പറയുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അവരെന്നെ നന്നായി സപ്പോർട്ട് ചെയ്യുകയും എന്നെ മുന്നോട്ട് നയിക്കുകയും ചെയ്തു." ഒരു ബോളിവുഡ് മാധ്യമത്തോട് പ്രതികരിക്കവേ രശ്‌മിക പറഞ്ഞു.
സ്ത്രീ, ഭേദിയ, മുഞ്ജ്യ തുടങ്ങീ ചിത്രങ്ങളാണ് മഡ്ഡോക് യൂണിവേഴ്‌സിലെ മുൻ ചിത്രങ്ങൾ. അതേ സമയം 2024 ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത സ്‍ത്രീ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റാണ്. 60 കോടിയോളം മുടക്കി എടുത്ത ചിത്രം 700 കോടിക്ക് മുകളിലാണ് ബോക്സോഫീസില്‍ നിന്നും നേട്ടം കൊയ്തത്. ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം 2018-ൽ അമർ കൗശിക് സംവിധാനം ചെയ്ത് ചിത്രത്തിന്‍റെ രണ്ടാം ഭാഗമായിരുന്നു.
സ്ത്രീയില്‍ ആരംഭിച്ചതാണ് മഡ്ഡോക്ക് ഫിലിംസിന്‍റെ സൂപ്പര്‍നാച്ചുറല്‍ യൂണിവേഴ്സ്. 2022-ൽ വരുൺ ധവാനും കൃതി സനോണും അഭിനയിച്ച ഭേഡിയ എന്ന ചിത്രത്തിന് ശേഷം. ഫ്രാഞ്ചൈസിലെ അടുത്ത ചിത്രമായി എത്തിയത് മുഞ്ജ്യ എന്ന ചിത്രമാണ്. ഇതും വലിയ വിജയമാണ് അതിന് ശേഷമാണ് ഓഗസ്റ്റ് 15ന് സ്ത്രീ 2 എത്തിയത്. ഈ പരമ്പരയിലാണ് ഥമ്മ എത്തുന്നത്. ഇതുവരെ ഈ യൂണിവേഴ്സിലെ ചിത്രങ്ങളുടെ നിര്‍മ്മാണ ചിലവ് 300 കോടിക്ക് അടുത്താണ്. പക്ഷെ ഇതുവരെ 1000 കോടിയിലേറെ വാരിയിട്ടുണ്ട് ബോക്സോഫീസില്‍ ഈ ചിത്രങ്ങള്‍.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection, Viral News — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ