തട്ടുംപുറത്ത് അച്യുതൻറെ ടീസർ പ്രേക്ഷക ശ്രദ്ധ നേടുന്നു

Published : Dec 17, 2018, 12:39 PM ISTUpdated : Dec 17, 2018, 02:12 PM IST
തട്ടുംപുറത്ത് അച്യുതൻറെ ടീസർ പ്രേക്ഷക ശ്രദ്ധ നേടുന്നു

Synopsis

നാട്ടിൻപുറത്ത്കാരനായ അച്യുതന്റെയും കൂട്ടരുടെയും അച്യുതന്റെ പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഇഷ്ടപെടുന്ന കഥാ സന്ദർഭങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. 

ലാൽ ജോസ് കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ടിന്റെ ഏറ്റവും പുതിയ ചിത്രമായ തട്ടും പുറത്ത് അച്യുതന്റെ ടീസർ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഒരു കൂട്ടം കുഞ്ഞു കൃഷ്ണന്മാർക്കിടയിൽ  അച്യുതൻ എന്ന കഥാപാത്രം എത്തിപ്പടുന്നതാണ് ടീസർ.   
നാട്ടിൻപുറത്ത്കാരനായ അച്യുതന്റെയും കൂട്ടരുടെയും അച്യുതന്റെ പ്രണയത്തിന്റെയും കഥ പറയുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും കുട്ടികൾക്കും ഇഷ്ടപെടുന്ന കഥാ സന്ദർഭങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.  
നാട്ടിൻ പുറത്തുകാരനായ അച്യുതൻ ഒരു അമ്പലവാസിയായ സാധാരണകാരനാണ്. നാട്ടുകാരുടെ ഇഷ്ടക്കാരനായ അച്യുതൻ ഒരു പ്രത്യേക സാഹചര്യത്തിൽ തട്ടുംപുറത്ത് പെട്ടുപോകുന്നതും തുടർന്നുള്ള രസകരമായ സംഭവങ്ങളും  ആണ് ചിത്രം.  തട്ടും പുറത്ത് അച്യുതൻ എന്തിനു കയറി,  അതിനു ശേഷം അച്യുതന് എന്തൊക്കെ സംഭവിച്ചു എന്നിവയൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. 
ലാൽ ജോസ് സിനിമകളുടെ പ്രേത്യേകതയായ മനോഹരമായ പാട്ടുകൾ ഈ ചിത്രത്തിലും ഉണ്ട്.  പുതുമുഖമായ ശ്രാവണ ആണ് ഈ ചിത്രത്തിലെ നായിക. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍,കൊച്ചു പ്രേമന്‍,സുബീഷ്,സീമാ ജി നായര്‍,താര കല്യാണ്‍,ബിന്ദു പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.അനില്‍ പനച്ചൂരാന്റ വരികള്‍ക്ക് ദീപാങ്കുരനാണ് സംഗീതം നല്‍കുന്നത്.  ലാൽ ജോസും എം സിന്ധുരാജും  കൂടെ ചാക്കോച്ചനും ചേരുന്ന  സിനിമ  എന്ന പ്രത്യേകതയും തട്ടിൻപുറത്ത് അച്യുതനുണ്ട്. പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും എന്ന സിനിമയുടെ നിർമാതാവായ  ഷബിൻ ബക്കർ ആണ് തട്ടിൻ പുറത്ത്  അച്യുതന്റെയും  നിർമ്മാതാവ്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ആദ്യദിനം 15 കോടി, 14-ാം ദിവസം 15 ലക്ഷം; ഫസ്റ്റ് ഡേ കുതിച്ചുകയറി, ഒടുവിൽ കിതച്ച് ഭ.ഭ.ബ; ഇതുവരെ നേടിയത്
ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷത്തിൽ; 'പ്രകമ്പനം' ടീസർ പുറത്ത്