ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍; ജീവിതത്തിലെയും സിനിമയിലെയും കഥാപാത്രങ്ങളെ കുറിച്ച് സംവിധായകൻ

By Web TeamFirst Published Jan 11, 2019, 3:50 PM IST
Highlights

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ ജീവിതകഥ പറയുന്ന സിനിമയാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് ലഭിക്കുന്നത്. ജീവിച്ചിരിക്കുന്നവരെ കുറിച്ചുള്ള കഥയായതിനാല്‍ കാസ്റ്റിംഗ് ആയിരുന്നു ഏറെ പ്രധാനപ്പെട്ട കാര്യമെന്ന് സംവിധായകൻ വിജയ് രത്നാകര്‍ പറയുന്നു. അനുപം ഖേര്‍ ആണ് ചിത്രത്തില്‍ ഡോ. മൻമോഹൻ സിംഗായി വേഷമിട്ടത്.

ഓരോ കഥാപാത്രത്തിനും അനുയോജ്യമായ അഭിനേതാവിനെ തെരഞ്ഞെടുക്കുക എന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. അഭിനേതാക്കളെ തെരഞ്ഞെടുക്കാൻ ഒമ്പത് മാസത്തോളമെടുത്തു. യഥാര്‍ഥ ആള്‍ക്കാരെ കുറിച്ചുള്ള സിനിമയായതിനാല്‍ പ്രേക്ഷകര്‍ക്ക് അവരെ അറിയാം. അപ്പോള്‍ അഭിനേതാക്കള്‍ അതുപോലെ വേണം. മികച്ച അഭിനേതാക്കള്‍ക്ക് മാത്രമേ 'ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ' അതുപോലെ ചെയ്യാനും കഴിയുകയുള്ളൂ-  വിജയ് രത്നാകര്‍ പറയുന്നു. ഡോ. മൻമോഹൻ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായ സഞ്ജയ് ഭാരുവിന്റെ കഥാപാത്രത്തില്‍ ഭാവനയും കലര്‍ത്തിയിട്ടുണ്ട്. അക്ഷയ് ഖന്ന ആണ്  സഞ്ജയ് ഭാരുവായി അഭിനയിച്ചത്. യഥാര്‍ഥ ജീവിതത്തില്‍ സഞ്ജയ് ഭാരു ബുദ്ധിമാനാണ്. സിനിമയിലും അങ്ങനെ തന്നെയാണ് വേണ്ടത്. പക്ഷേ ചില മാറ്റങ്ങള്‍ വരുന്നു. കഥാപാത്രത്തിന്റെ കരുത്ത് ചോരാതെ തന്നെയുള്ള മാറ്റങ്ങള്‍. കാരണം സിനിമ വിനോദിപ്പിക്കുന്നതുമാകണം എന്നുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്‍തത്-  വിജയ് രത്നാകര്‍ പറയുന്നു.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്‍ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‍തകത്തെ ആസ്‍പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്‍‌തകത്തെ ആസ്‍പദമാക്കിയാണ് സിനിമ.

click me!