ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്‍

Published : Aug 27, 2017, 02:19 PM ISTUpdated : Oct 05, 2018, 01:05 AM IST
ലോകത്ത് ഏറ്റവും പ്രതിഫലം വാങ്ങുന്ന നടന്‍

Synopsis

ഹോളിവുഡ്:  ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ പട്ടിക ഫോര്‍ബ്സ് പുറത്തുവിട്ടു.  പ്രതിഫല കാര്യത്തില്‍ ലോകത്തില്‍ ഏറ്റവും പണം വാങ്ങുന്ന നടിയായ എമ്മ സ്റ്റോണ്‍ മുഴുവന്‍ ലിസ്റ്റില്‍ പതിനഞ്ചാമതാണ് എന്നത് പ്രതിഫലത്തിലെ ലിംഗനീതി വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ ഒന്നാമന്‍ 'റോക്ക്' ഡ്വെയ്ന്‍ ജോണ്‍സണെ പിന്തള്ളി മാര്‍ക് വാള്‍ബര്‍ഗാണ് ഒന്നാംസ്ഥാനത്ത്. 

ഒരുവര്‍ഷത്തെ മുഴുവന്‍ പ്രതിഫലത്തുകയും ചേര്‍ത്തുവച്ചാല്‍ മാര്‍ക് നേടിയത് അതായത് 434 കോടി ഇന്ത്യന്‍ രൂപയാണ്. 'ഡീപ്‌വാട്ടര്‍ ഹൊറൈസണ്‍', 'പാട്രിയട്‌സ് ഡേ' എന്നിവയാണ് മാര്‍ക് വാള്‍ബര്‍ഡിന്റേതായി 2016ല്‍ പുറത്തെത്തിയത്. ഈ വര്‍ഷം 'ട്രാന്‍സ്‌ഫോര്‍മേഴ്‌സ്' സിരീസിലെ പുതിയ ചിത്രം 'ദി ലാസ്റ്റ് നൈറ്റും' പുറത്തുവന്നു. 

'ഡാഡീസ് ഹോം 2', 'ഓള്‍ ദി മണി ഇന്‍ ദി വേള്‍ഡ്' എന്നിവ ഈ വര്‍ഷം തന്നെ തീയേറ്ററുകളിലെത്താനിരിക്കുന്നു. ഫോര്‍ബ്‌സ് ലിസ്റ്റില്‍ ആദ്യ 30സ്ഥാനങ്ങളില്‍ മൂന്ന് ഇന്ത്യക്കാര്‍. എട്ടാമത് ഷാരൂഖ് ഖാനും 242 കോടി രൂപ. ഒന്‍പതാമത് സല്‍മാന്‍ ഖാനും 236 കോടി പത്താമത് അക്ഷയ് കുമാറും 223 കോടി.

ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന 10 നടന്മാര്‍

മാര്‍ക് വാള്‍ബര്‍ഗ്- 434 കോടി
ഡ്വെയ്ന്‍ ജോണ്‍സണ്‍- 415 കോടി
വിന്‍ ഡീസല്‍- 348 കോടി
ആദം സാന്‍ഡ്‌ലര്‍- 322.6 കോടി
ജാക്കി ചാന്‍- 313 കോടി
റോബര്‍ട്ട് ഡ്രൌണി ജൂനിയര്‍- 306.6 കോടി
ടോം ക്രൂസ്- 274.7 കോടി
ഷാരൂഖ് ഖാന്‍- 242 കോടി
സല്‍മാന്‍ ഖാന്‍- 236 കോടി
അക്ഷയ് കുമാര്‍- 223 കോടി

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'സമരം ചെയ്യുന്ന സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് പറഞ്ഞയാൾ ഇവിടെ സുഖമായി ജീവിക്കുന്നു'; ഉദയ നിധിയുടെ അറസ്റ്റിൽ ഭാ​ഗ്യലക്ഷ്മി
'ഈ ലോകത്തിന് നിന്നെപ്പോലെയുള്ള ഹൃദയങ്ങളെ ആവശ്യമുണ്ട്'; അമൃതക്ക് പിറന്നാളാശംസകൾ നേർന്ന് അഭിരാമി