
തിരുവവന്തപുരം: ലോകകപ്പ് ഫൈനലില്‍ അര്‍ജന്‍റീനയും സ്പെയിനും ഏറ്റുമുട്ടാനിരിക്കെ ആരാകും കിരീടം നേടാന്‍ സാധ്യതയുളളതെന്ന് വസ്തുതകള്‍ നിരത്തി വിശദീകരിച്ച് സന്തോഷ് പണ്ഡിറ്റ്. സെമിയിലെ പ്രവചനം പാളിയതിനാല്‍ താൻ വീണ്ടുമൊരു പ്രവചനത്തിനില്ലെന്നെും എന്നാല്‍ കണക്കുകള്‍ സ്പെയിനിന് അനുകൂലമാണെങ്കിലും കിരീടം നേടാൻ ഭാഗ്യം കൂടി വേണമെന്നും പണ്ഡിറ്റ് ഫേസ്ബുക് പോസ്റ്റില്‍ പറഞ്ഞു. സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക് പോസ്റ്റ്.
ലോകകപ്പ് ഫൈനലിൽ ആര് ജയിക്കും എന്ന് പ്രവചിക്കുവാൻ പലരും എന്നോട് ആവശ്യപ്പെട്ട് ട്ടോ. പക്ഷെ സെമിയിൽ എന്‍റെ പ്രവചനം ചെറുതായി പാളിയാലോ. അതോടെ ഞാൻ ഈ പരിപാടി നിർത്തി. ഫൈനൽ പോരാട്ടം: ഫൈനലിൽ അർജന്‍റീനയെയാണ് സ്പെയിൻ നേരിടുന്നത്.. ലൈക്കും, ഷെയർ ഒക്കെ കിട്ടുവാൻ അർജന്‍റീന ജയിക്കും എന്ന് പ്രവചിക്കുവാൻ ആണ് പലരും ഉപദേശിച്ചത്. അതിനു കാരണമായി അവർ പറയുന്നത് കേരളത്തിൽ 50% അർജന്‍റീന ഫാൻസ്, 17 % ബ്രസീൽ ഫാൻസ്, 8 % ഇംഗ്ലണ്ട് ഫാൻസ്, 6 ശതമാനം പോർച്ചുഗീസ്, 6 ശതമാനം ഫ്രാൻസ് ആരാധകർ, 4 ശതമാനം സ്പെയിൻ, 4 ശതമാനം ജർമൻ ഫാൻസ്, ബാക്കി എല്ലാവർക്കും 5% ഫാൻസ് എന്നിങ്ങനെ മാത്രമേ ഉള്ളു.
അപ്പോൾ സ്പെയിനിനെ സപ്പോർട്ട് ചെയ്‌താൽ ലൈക്കും, ഷെയർ കുറയുമത്രെ. പക്ഷെ ഞാൻ അങ്ങനെ ചെയ്യില്ല. നന്നായി കളിക്കുന്നവർ ജയിക്കട്ടെ എന്നാണ് നമ്മുടെ ലയിൻ. 2026 ഫിഫ ലോകകപ്പിൽ സ്പെയിൻ ഇതുവരെ മികച്ച പ്രകടനമാണ് നടത്തിയിട്ടുള്ളത്. ടൂർണമെന്‍റിലുടനീളം മികച്ച പ്രതിരോധവും മുന്നേറ്റവും കാഴ്ചവെച്ചാണ് അവർ ഫൈനലിൽ പ്രവേശിച്ചതും. അതും നാല് പ്രമുഖ ടീമിനെ ആണ് തകർത്തത്. ആകെ കളിച്ച 7 ലിൽ 4 തവണയും ശക്തരെ തോൽപിച്ചു.
2026 ലോകകപ്പിൽ സ്പെയിൻ ഇതുവരെ നേരിട്ട പ്രധാന ടീമുകൾ ഇവയാണ്:ഗ്രൂപ്പ് ഘട്ടം :കേപ് വെർദെ: ഈ മത്സരത്തിൽ ഇരു ടീമുകളും ഗോളുകൾ രഹിത സമനില പാലിച്ചു.സൗദി അറേബ്യ: സ്പെയിൻ 4-0 എന്ന സ്കോറിന് സൗദി അറേബ്യയെ തകർത്തു.ഉറുഗ്വേ: ഈ മത്സരത്തിൽ സ്പെയിൻ വിജയം നേടി. നോക്കൗട്ട് ഘട്ടം:ഓസ്ട്രിയ: റൗണ്ട് ഓഫ് 32-ൽ ഓസ്ട്രിയയെ 3-0 ന് പരാജയപ്പെടുത്തി.പോർച്ചുഗൽ : പ്രീ-ക്വാർട്ടർ മത്സരത്തിൽ പോർച്ചുഗലിനെ 1-0 ന് അട്ടിമറിച്ചു.ബെൽജിയം : ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ചു.ഫ്രാൻസ്: സെമിഫൈനലിൽ കരുത്തരായ ഫ്രാൻസിനെ 2-0 ന് പരാജയപ്പെടുത്തിയാണ് സ്പെയിൻ പുഷ്പം പോലെ ഫൈനലിലേക്ക് മുന്നേറിയത്.
എന്ന് കരുതി ഫൈനലിൽ അർജന്‍റീനയെ അവർ മറികടക്കും എന്ന് കരുതുവാൻ വയ്യ. കപ്പ് കിട്ടുവാൻ കളി മികവും ഭാഗ്യവും വേണം.സ്പെയിൻ ഇതുവരെ ഒരു (1) ലോകകപ്പ് മാത്രമാണ് നേടിയിട്ടുള്ളത്. 2010-ൽ ദക്ഷിണാഫ്രിക്കയിൽ വെച്ചു നടന്ന ഫിഫാ ലോകകപ്പ് ഫൈനലിൽ നെതർലൻഡ്സിനെ ഒന്നിനെതിരെ പൂജ്യത്തിന് (1-0) തോൽപ്പിച്ചാണ് സ്പെയിൻ ലോക ചാമ്പ്യന്മാരായത്. ഇത്തവണ ജയിച്ചാൽ 2 ആകും.
(വാൽ കഷ്ണം... ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ നിലയത്തിൽ നിന്നും, ആരൊക്കെ എത്രയൊക്കെ നിർബന്ധിച്ചാലും, പുതിയ പ്രവാചനങ്ങൾ ഉണ്ടായിരിക്കുന്നതല്ല.. സെമി വരെ അർജന്‍റീന വിജയം ഒഴിച്ച് എല്ലാ പ്രവചനങ്ങളും കൃത്യമായിരുന്നു എന്നതാണ് സത്യം..ങ്ഹാ.. പോട്ടെ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ