സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം; ഇരകളെ അധിക്ഷേപിച്ച് ബോളിവുഡ് നടി

Published : Oct 21, 2017, 12:11 PM ISTUpdated : Oct 04, 2018, 07:08 PM IST
സ്ത്രീകള്‍ക്കെതിരെയുളള അതിക്രമം;  ഇരകളെ അധിക്ഷേപിച്ച്  ബോളിവുഡ് നടി

Synopsis

ഹോളിവുഡില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിർമാതാവ്​ ഹാർവി  വെയ്ൻസ്റ്റൈൻ വിവാദം ചൂടുപിടിച്ചു കൊണ്ടിരിക്കുന്നു. ഹോളിവുഡിലെ മിക്ക നായികമാരും വെയ്ന്‍സ്റ്റീനെതിരെ രംഗത്തുവരികയും ചെയ്തു. സ്ത്രീകള്‍ക്ക് എതിരെയുളള ലൈംഗികാതിക്രമങ്ങള്‍ കൂടിയ സാഹചര്യത്തില്‍ 'മീ ടൂ' എന്ന ഹാഷ്ടാഗ് ക്യാംപെയ്നും സോഷ്യല്‍മീഡയയില്‍ തരംഗമായികഴിഞ്ഞു. ഒരു സ്ത്രീയുടെ തുറന്നു പറച്ചില്‍ മറ്റുള്ള സ്ത്രീകള്‍ക്കും പ്രചോദനമാകുന്നുവെന്നതിനാല്‍ ഈ ഹാഷ് ടാഗ് പ്രചരണം ദിവസം ചെല്ലുന്തോറും കൂടുകയാണ്.

ഇവിടെ സ്ത്രീകള്‍ക്കെതിരെ അഭിപ്രായം രേഖപ്പെടുത്തി പുലിവാല്‍ പിടിച്ചിരിക്കുകയാണ് ബോളിവുഡ് താരം. സ്ത്രീ ആയതുകൊണ്ട് മാത്രം അനുഭവിക്കേണ്ടിവന്ന ആ അനുഭവങ്ങള്‍ സ്ത്രീ സമൂഹം ഒന്നടങ്കം തുറന്നുപറയുമ്പോഴും തികച്ചും വ്യത്യസത്ഥമായ അഭിപ്രായവുമായി രംഗത്തെത്തിയതാണ് ബോളിവുഡ് നടി ടിസ്‌ക ചോപ്ര.

അവര്‍ക്ക് സ്വന്തം സുരക്ഷയെക്കുറിച്ച ഭയമില്ലേ ?

സ്ത്രീകള്‍ നേരിടുന്ന ഇത്തരം പീഡനങ്ങള്‍ക്ക് കാരണം സ്ത്രീകള്‍ തന്നെയെന്നാണ് ടിസ്‌ക ചോപ്ര പറയുന്നത്. സ്ത്രീകള്‍ എന്തിന് ഹോട്ടലുകളില്‍ പോകുന്നു. അവര്‍ക്ക് സ്വന്തം സുരക്ഷയെക്കുറിച്ച ഭയമില്ലേ? നോ പറയേണ്ട സന്ദര്‍ഭങ്ങളില്‍ നോ പറയണം. മോശപ്പെട്ട ആളുകളുമായി  സഹകരിക്കുന്നത് എന്തിനാണ് എന്നും താരം തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ഇതിനെതിരെ പലരും റീട്വിറ്റും ചെയ്തിട്ടുണ്ട്.

 എല്ലാം നിങ്ങള്‍ 'ഇല്ല' എന്ന് പറയുന്ന  രീതിയെ ആശ്രയിച്ചാണിരിക്കുന്നത്

ഒരു സ്ത്രീ എന്ന നിലയില്‍ എനിക്ക് പറയാനുള്ളത് സ്വയം സംരക്ഷിക്കുക എന്നത് തന്നെയാണ്. മുപ്പത് കൊല്ലം കൊണ്ട് ഒരാള്‍ ഒരു വേട്ടക്കാരനാവുന്നതാണ് ഹോളിവുഡില്‍ നമ്മള്‍ കണ്ടത്. ആളുകള്‍ ചാന്‍സ് തരൂ എന്നു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതെങ്ങനെ അപകടകരമാകും.

എല്ലാം നിങ്ങള്‍ 'ഇല്ല' എന്ന് പറയുന്ന  രീതിയെ ആശ്രയിച്ചാണിരിക്കുന്നത്. നിങ്ങളോട് ചോദിക്കാന്‍  അനുവദിക്കുന്നതിനുള്ള സാഹചര്യം പോലും ഇല്ലാതാക്കുന്ന തരത്തിലായിരിക്കണം നിങ്ങള്‍ ഇല്ല എന്നു പറയേണ്ടത്.അഭിനയത്തില്‍ കഠിനാധ്വാനമാണ് വേണ്ടത്. കരിയറില്‍ കുറുക്കുവഴികള്‍  തേടരുത് എന്നും താരം കുറിച്ചു.

എന്നാല്‍ താരത്തിന്‍റെ ഈ അഭിപ്രായത്തിനെതിരെ പലരും രംഗത്തെത്തി.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

വാക്കുകൾ മുറിഞ്ഞ് സത്യൻ അന്തിക്കാട്; ബഹുമുഖ പ്രതിഭയായിരുന്നു ശ്രീനിവാസനെന്ന് സജി ചെറിയാൻ, സിനിമയിൽ വിട്ടുവീഴ്ച്ചക്ക് തയ്യാറാവാത്തയാളെന്ന് മുകേഷ്
മമ്മൂട്ടിക്ക് ശബ്‍ദം നല്‍കിയ ശ്രീനിവാസൻ