'ബാഹുബലിയുടെ വളര്‍ത്തച്ഛന്‍' പീഡനക്കേസില്‍ അറസ്റ്റില്‍

Published : Nov 09, 2017, 07:57 PM ISTUpdated : Oct 05, 2018, 12:01 AM IST
'ബാഹുബലിയുടെ വളര്‍ത്തച്ഛന്‍' പീഡനക്കേസില്‍ അറസ്റ്റില്‍

Synopsis

ഹൈദരാബാദ്: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ തെലുങ്ക് നടന്‍ വെങ്കട്ട പ്രസാദ് അറസ്റ്റില്‍. ബാഹുബലി ചിത്രത്തില്‍ ബാഹുബലിയുടെ വളര്‍ത്തച്ഛനായി വേഷമിട്ട താരമായിരുന്നു വെങ്കട്ട പ്രസാദ്. 33കാരിയുടെ പരാതിയില്‍ കഴിഞ്ഞ ഏഴ് വര്‍ഷമായി പ്രസാദ് തന്നെ ലൈംഗികമയി ചൂഷണം ചെയ്യുകയായിരുന്നു എന്ന് വ്യക്തമാക്കുന്നു.  വിവാഹം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ ഒഴിഞ്ഞ് നടക്കുകയായിരുന്നെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

പരാതിക്കാരിയായ യുവതി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിവാഹിതയായത്. തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയോപ്പോഴാണ് പ്രസാദുമായി ബന്ധം തുടങ്ങിയത്. വിവാഹമോചനം ലഭിച്ചപ്പോള്‍ ബന്ധം കൂടുതല്‍ ശക്തമായെന്നും പരാതിയിലുണ്ട്. രണ്ട് തവണ ഗര്‍ഭിണിയായ യുവതിയെ നിര്‍ബന്ധിച്ച് ഗര്‍ഭഛിത്രം നടത്തി. നിരന്തരം വിവാഹം ചെയ്യാന്‍ നിര്‍ബന്ധിച്ചപ്പോള്‍ വധഭീഷണി മുഴക്കിയതായും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'എമ്പുരാന് മാത്രമാണോ ആവിഷ്ക്കാര സ്വാതന്ത്ര്യം? ബീഫ് തീറ്റിച്ചത് നടന്ന സംഭവം'; ന്യായീകരിച്ച് സന്തോഷ് പണ്ഡിറ്റ്
ഷാജി കൈലാസിന്‍റെ 'വരവി'ല്‍ 'മറ്റത്തില്‍ റോയിച്ചന്‍'; ശ്രദ്ധേയ കഥാപാത്രമായി ബിജു പപ്പന്‍