ടോളിവുഡിലെ കാസ്റ്റിംഗ് കൌച്ച്: പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി നടിയുടെ പ്രതിഷേധം

By Web DeskFirst Published Apr 7, 2018, 3:22 PM IST
Highlights

ടോളിവുഡിലെ കാസ്റ്റിംഗ് കൌച്ച്: പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി നടിയുടെ പ്രതിഷേധം

തെലുങ്ക് സിനിമാ ലോകത്ത് കാസ്റ്റിംഗ് കൌച്ച് ഉണ്ടെന്ന നടി ശ്രി റെഡ്ഡിയുടെ വെളിപ്പെടുത്തല്‍ വൻ വിവാദത്തിന് കാരണമായിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ പൊതുനിരത്തില്‍ അര്‍ദ്ധ നഗ്നയായി ശ്രി റെഡ്ഡി പ്രതിഷേധിക്കുകയാണ്. പോഷ് ജൂബിലി ഹില്‍സില്‍ തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്സിനു പുറത്താണ് ശ്രി റെഡ്ഡി പ്രതിഷേധം നടത്തിയത്.


ടോളിവുഡിലെ കാസ്റ്റിംഗ് കൌച്ച് വിവാദത്തില്‍ ഫിലിം ചേമ്പര്‍ മൌനം പാലിച്ചതാണ് തന്റെ പ്രതിഷേധത്തിന് കാരണമെന്ന് ശ്രി റെഡ്ഡി പറയുന്നു. പരസ്യ പ്രതിഷേധം നടത്തിയ ശ്രി റെഡ്ഡിയെ പൊലീസ് എത്തി മാറ്റി.ടോളിവുഡിലെ മുൻനിര നിര്‍മ്മാതാക്കള്‍ക്കും സംവിധായകര്‍ക്കും നായകന്‍മാര്‍ക്കും എതിരെ ലൈംഗിക ആരോപണവുമായി ശ്രി റെഡ്ഡി രംഗത്ത് എത്തിയിരുന്നു. ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരുടെ പേര് വിവരങ്ങള്‍ പുറത്തുവിടുമെന്ന് ശ്രി റെഡ്ഡി പറഞ്ഞിരുന്നു.  തന്നെ പ്രലോഭിപ്പിക്കാൻ സംവിധായകൻ ശ്രമിച്ചിരുന്നുവെന്ന് ശേഖര്‍ കമ്മുലയുടെ പേര് എടുത്തു പറയാതെ ശ്രി റെഡ്ഡി ആരോപിച്ചിരുന്നു. ശ്രി റെഡ്ഡിയുടെ ആരോപണത്തില്‍ സംവിധായകൻ ശേഖര്‍ കമ്മുല പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

 

click me!