മറഡോണയാകാൻ റെഡിയായി ടോവിനോ

Published : Jul 16, 2017, 11:09 AM ISTUpdated : Oct 04, 2018, 05:50 PM IST
മറഡോണയാകാൻ റെഡിയായി ടോവിനോ

Synopsis

ടോവിനോ തോമസിനെ നായകനാക്കി നവാഗത സംവിധായകൻ വിഷ്ണു നാരായണൻ്റെ ചിത്രം മറഡോണ ചിത്രീകരണത്തിന് ഒരുങ്ങുന്നു. മറഡോണയായാണ് ടോവിനോ ചിത്രത്തിൽ അഭിനയിക്കുന്നത്.  മറഡോണ എന്ന് പറയുമ്പോൾ തെറ്റുദ്ധരിക്കേണ്ട. മറഡോണ എന്ന അർജൻ്റീനിയൻ ഫുട്ബോളറുടെ ജീവിതമല്ല ചിത്രം പറയുന്നത്. ടോവിനോ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ പേരാണ് മറഡോണ. പുതുമുഖം ശരണ്യ ആർ നായരാണ് ചിത്രത്തിലെ നായിക. ചിത്രം നി‍ർമ്മിക്കുന്നത് ധനുഷിൻ്റെ വണ്ടർബാർ ഫിലിംസാണ്

.

ആഷിക് അബുവിൻ്റെയും ദിലീഷ് പോത്തൻ്റെയും അസോസിയേറ്റ് റോളിൽ നിന്ന് സംവിധായകനായി മാറുന്ന വിഷ്ണു നാരായണൻ്റെ കന്നിചിത്രമാണ് മറഡോണ. സിനിമയുടെ പ്രഖ്യാപനം കൊച്ചിയിൽ  സംവിധായകരായ ദിലീഷ് പോത്തനും ആഷിക് അബുവും ചേർന്ന് നടത്തി. ലിജോ ജോസ് പെല്ലിശേരിയുടേയും ദിലീഷ് പോത്തൻ്റെയും അസോസിയേറ്റ് ആയിരുന്ന കൃഷ്ണമൂർത്തിയുടേതാണ് തിരക്കഥ. 

ചെമ്പൻ വിനോദും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മറഡോണയുടെ ചിത്രീകരണം ഈ മാസം അവസാനം തുടങ്ങും

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

17 ദിവസം, നേടിയത് 80 കോടി ! എതിരാളികൾക്ക് മുന്നിൽ വൻ കുതിപ്പുമായി കളങ്കാവൽ; 3-ാം ഞായറും മികച്ച ബുക്കിം​ഗ്
'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി