കിടിലന്‍ ലുക്കില്‍ ടൊവിനോ, ട്രോളന്മാര്‍ക്ക് വിശ്രമമില്ല

By Web DeskFirst Published Jun 26, 2016, 11:19 AM IST
Highlights

എന്ന് നിന്‍റെ മൊയ്തീന്‍, സ്റ്റെല്‍ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ടൊവിനോ തോമസിന്‍റെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗപ്പി എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ ലുക്ക്. എന്നാല്‍ താടി മാത്രമാണ് ഗിപ്പിക്ക് വേണ്ടിയുള്ളതെന്നും ശരീരം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ഗോദയ്ക്ക് വേണ്ടിയാണെന്നുമാണ് നടന്‍ നീരജ് മാധവ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ്

എന്നാല്‍ ടൊവിനയുടെ ലുക്ക് എത്തിയതോടെ ട്രോളന്മാര്‍ക്ക് വിശ്രമം ഇല്ലായിരുന്നു. വിവിധ സിനിമ ട്രോള്‍ ഗ്രൂപ്പുകളില്‍ ടോവിനോയുടെ ട്രോള്‍ കൊണ്ട് നിറഞ്ഞു. ചിലര്‍ അമീര്‍ഖാന്‍ ഒരു സിനിമയ്ക്കായി നടത്തുന്ന അദ്ധ്വാനത്തിനോടാണ് ടൊവിനോയുടെ ശ്രമത്തെ വിശേഷിപ്പിച്ചത്. പലരും മൊയ്തീന്‍ അടിസ്ഥാനമാക്കിയാണ് ട്രോളുകള്‍ ചെയ്തത്. 

click me!