ഓടിവന്ന് കെട്ടിപ്പിടിച്ചിട്ട് വിളിച്ചു, 'മോനെ ഉണ്ണി മുകുന്ദാ'; കാർട്ടൂണിന് പിന്നിലെ കഥ പറഞ്ഞ് ടൊവീനോ തോമസ്

Published : Jan 08, 2019, 03:51 PM ISTUpdated : Jan 08, 2019, 03:52 PM IST
ഓടിവന്ന് കെട്ടിപ്പിടിച്ചിട്ട് വിളിച്ചു, 'മോനെ ഉണ്ണി മുകുന്ദാ'; കാർട്ടൂണിന് പിന്നിലെ കഥ പറഞ്ഞ് ടൊവീനോ തോമസ്

Synopsis

എന്നാൽ ഓടിവന്ന ആരാധിക കെട്ടിപ്പിടിച്ചിട്ട് വിളിച്ചത് ഇങ്ങനെ 'മോനെ ഉണ്ണിമുകുന്ദാ...' കാറ്റ്  പോയ ബലൂൺ പോലെയായി താൻ എന്ന് ചമ്മലോടെ ടൊവീനോ സംഭവം പങ്ക് വയ്ക്കുന്നു.   

തനിക്ക് സംഭവിച്ച ഒരു വൻ ചമ്മലിന്റെ കഥ പറയുകയാണ് യുവതാരം ടൊവീനോ തോമസ്. ഈ സംഭവത്തെക്കുറിച്ച് ആരാധകൻ വരച്ച് നൽകിയ ഒരു കാർട്ടൂണും ടൊവീനോ ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിട്ടുണ്ട്. കഥ ഇങ്ങനെ, ഒരിക്കൽ ദുൽ‌ഖർ സൽമാനും താനും എയർപോർട്ടിൽ നിൽക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മുതിർന്ന സ്ത്രീ ഓടി വരുന്നത് കണ്ടത്. ദുൽഖറിനെയും മറികടന്ന് തന്റെ അടുത്തേയ്ക്ക് ഓടി വന്ന ആരാധികയെ കണ്ടപ്പോൾ ടൊവീനോയ്ക്ക് ആവേശവും സന്തോഷവും തോന്നിയെത്രേ. എന്നാൽ ഓടിവന്ന ആരാധിക കെട്ടിപ്പിടിച്ചിട്ട് വിളിച്ചത് ഇങ്ങനെ മോനെ ഉണ്ണിമുകുന്ദാ.. കാറ്റ്  പോയ ബലൂൺ പോലെയായി താൻ എന്ന് ചമ്മലോടെ ടൊവീനോ സംഭവം പങ്ക് വയ്ക്കുന്നു. 

ഒരു ചാനൽ അഭിമുഖത്തിൽ ടൊവീനോ പറഞ്ഞ ഇക്കാര്യം കാർട്ടൂണാക്കി വരച്ച് നൽകിയിരിക്കുകയാണ് ഒരു ആരാധകൻ. ഷമിൽ എന്ന ആർട്ടിസ്റ്റ്  വരച്ച കാർട്ടൂൺ 'അതും വരച്ചോ?' എന്ന ചോദ്യത്തിന്റെ അടിക്കുറിപ്പോടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ പങ്ക് വച്ചിരിക്കുന്നത്. ആളുകൾ തിരിച്ചറിയുന്നതും കെട്ടിപ്പിടിക്കുന്നതും ആദ്യത്തെ അനുഭവമല്ല. എന്നാൽ ഇങ്ങനെയൊരു വിളിയും കെട്ടിപ്പിടുത്തവും ആദ്യമായിട്ടായിരിക്കുമെന്നാണ് ടൊവീനോയുടെ വെളിപ്പെടുത്തൽ. 

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ഗാനഗന്ധർവന് ഇന്ന് 86-ാം പിറന്നാൾ, ആറരപതിറ്റാണ്ട് പിന്നിട്ട ​ഗാനസപര്യ
നെറ്റ്ഫ്ലിക്സിന്‍റെ തീരുമാനം വെറുതെ ആയിരുന്നില്ല! ആഗോള തലത്തില്‍ വന്‍ നേട്ടവുമായി 'എക്കോ'