ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി മറഡോണ ടീമും

Published : Aug 11, 2018, 05:14 PM ISTUpdated : Sep 10, 2018, 12:50 AM IST
ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി മറഡോണ ടീമും

Synopsis

മഴക്കെടുതിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുകയാണ്. കേരളത്തിന് സഹായഹസ്തവുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ടൊവിനോ നായകനായ മറഡോണ എന്ന സിനിമയുടെ സംഘവും സഹായവുമായി എത്തുകയാണ്. സിനിമയുടെ ഒരു ദിവസത്തെ കളക്ഷനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുക.

വരും ദിവസങ്ങളില്‍ ലഭിക്കുന്ന സിനിമയുടെ ഒരു ദിവസത്തെ കലക്ഷൻ ദുരിതാശ്വാസ നിധിയിലേയ്ക്ക് മാറ്റിവയ്ക്കുമെന്ന് ടൊവിനോ പറഞ്ഞു. സംവിധായകൻ വിഷ്ണു നാരായൺ, തിരക്കഥാകൃത്ത് കൃഷ്ണമൂർത്തി എന്നിവർക്കൊപ്പം ലൈവായി എത്തിയാണ് ടൊവിനോ ഇക്കാര്യം അറിയിച്ചത്.

അതേസമയം ചിത്രം മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. ചെമ്പൻ വിനോദ് , ടിറ്റോ വിൽസൺ, ശരണ്യ എന്നിവർ ആണ് മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തിയത്.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

'ഈ മക്കളുടെ പൊട്ടിക്കരച്ചിലിൽ വലിയ രാഷ്‌ട്രീയമുണ്ട്' വിനീതിന്റെയും ധ്യാനിന്റെയും ചിത്രം പങ്കുവച്ച് വൈകാരിക കുറിപ്പുമായി ഹരീഷ് പേരടി
വിവാദങ്ങൾക്കെല്ലാം ഫുൾ സ്റ്റോപ്പ്; ഷെയ്ൻ നി​ഗത്തിന്റെ 'ഹാൽ' തിയറ്ററിലെത്താൻ ഇനി നാല് ദിവസം