റെക്കോര്‍ഡുകള്‍ മറികടന്ന് പുലിമുരുകന്‍; മലയാളികള്‍ക്ക് അഭിമാന നിമിഷം രണ്ടുഗാനങ്ങള്‍ ഓസ്‌കാര്‍ നോമിനേഷന്

By Web DeskFirst Published Dec 19, 2017, 12:11 PM IST
Highlights

മോഹന്‍ലാല്‍ നായകനായ പുലിമുരുകനിലെ ഗാനങ്ങള്‍ക്ക് ഓസ്‌കാര്‍ നോമിനേഷന് തിരഞ്ഞെടുത്തു. 90 ാം മത്തെ ഓസ്‌കാര്‍ അവാര്‍ഡിനുള്ള ഗാനങ്ങള്‍ക്കാണ് നോമിനേഷന്‍ ലഭിച്ചത്. 70 ഒര്‍ജിനല്‍ ഗാനങ്ങളില്‍ നിന്നാണ് പുലിമുരുകനിലെ രണ്ടുഗാനങ്ങള്‍ നോമിനേഷനായി പരിഗണിക്കപ്പെട്ടത്. പുലിമുരുകനിലെ ടൈറ്റില്‍ ഗാനമായ 'മാനത്തെ മാരിക്കുറുമ്പേ' എന്ന ഗാനവും  'കാടണിയും കാല്‍ച്ചിലേേമ്പേ'  എന്നീ ഗാനങ്ങള്‍ക്കാണ് ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചത്. ഗാനത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്  ഗോപീ സുന്ദറാണ്. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് റഫീഖ് അഹമ്മദാണ്. 'കാടണിയും കാല്‍ചിലമ്പേ കാനന മൈനേ' എന്ന ഗാനം ആലപിച്ചിരിക്കുന്നത്  യേശുദാസും കെ എസ് ചിത്രയുമാണ്.

മോഹന്‍ലാലിന്റെ ബാല്യകാലത്തെ അവതരിപ്പിക്കുന്ന മാസ്റ്റര്‍ അജാസാണ്  ടൈറ്റില്‍ സോംഗില്‍ എത്തുന്നത്. സാഹസികവും വികാരതീക്ഷണവുമായ പുലിമുരുകന്‍ ജീവിതത്തിലേക്കുള്ള ചലച്ചിത്ര യാത്ര തുടരുന്ന ഈ പാട്ടോടുകൂടിയാണ്.

 കൈക്കുഞ്ഞിനെ ചേര്‍ത്തുവച്ചുള്ള മാസ്റ്റര്‍ അജാസിന്റെ തികവാര്‍ന്ന അഭിനയവും വാണി ജയറാമിന്റെ സ്വരവും അമ്മ സ്‌നേഹവുമ കരുതലിനെയും കുറിച്ച് പാടുന്ന വരികളും ചേര്‍ന്ന പാടുന്ന പാട്ട് എല്ലാവരുടെയും മനസ്സ് കീഴടക്കിയതാണ്. ജീവിത സാഹചര്യങ്ങളൊരുക്കുന്ന വെല്ലുവിളികളില്‍ നിന്ന് തന്റെ കുഞ്ഞിനെ സംരക്ഷിച്ച് നെഞ്ചോട് ചേര്‍ത്തുറക്കുന്ന അമ്മയുടെ കരുതലും സാമീപ്യവുമാണ് ഈ ഗാനം.

 രണ്ടാമത്തെ മെലഡി ഗാനമായ കാടണിയും കാല്‍ച്ചിലമ്പേ എന്ന ഗാനത്തില്‍ നായകന്റെ കുടുംബവും അതില്‍ നിറഞ്ഞു തുളുമ്പുന്ന സ്‌നേഹമൊക്കെയാണ് ചിത്രീകരിച്ചത്. കാമാലിനി മുഖര്‍ജിയാണ് നായിക. റെക്കോര്‍ഡിട്ട പുലിമുരുകന്‍ സംവിധാനം ചെയ്തിരിക്കുന്നത് വൈശാഖ് ആണ്. ടോമിച്ചന്‍ മുളകുപാടമാണ് ചിത്രത്തിന്റെ നിര്‍മാതാവ്.

 

 

click me!