പ്രായമോ സൗന്ദര്യമോ പ്രശ്നമല്ല നിങ്ങള്‍ക്കും ഈ സിനിമയില്‍ അഭിനയിക്കാം!

Published : Sep 18, 2018, 05:10 PM ISTUpdated : Sep 19, 2018, 09:29 AM IST
പ്രായമോ സൗന്ദര്യമോ പ്രശ്നമല്ല നിങ്ങള്‍ക്കും ഈ സിനിമയില്‍ അഭിനയിക്കാം!

Synopsis

വേറിട്ട പേരു കൊണ്ടു തന്നെ ഇതിനകം ചര്‍ച്ചയായ സിനിമ വേറിട്ട കാസ്റ്റിംഗ് കോളിലൂടെയാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

സൂപ്പര്‍‌ഹിറ്റ് സിനിമകളുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉള്‍ട്ട. ഗോകുല്‍ സുരേഷിനെ നായകനാക്കി ചിരി നേരെ എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രം വടക്കേമലബാറിന്‍റെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്. വേറിട്ട പേരു കൊണ്ടു തന്നെ ഇതിനകം ചര്‍ച്ചയായ സിനിമ വേറിട്ട കാസ്റ്റിംഗ് കോളിലൂടെയാണ് വീണ്ടും ശ്രദ്ധേയമാകുന്നത്.

ചിത്രത്തിലേക്ക് നടീനടന്മാരെ തേടിക്കൊണ്ട് ടീം ഉള്‍ട്ട പുറത്തുവിട്ട പരസ്യം ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. നിങ്ങളുടെ പ്രായമോ സൌന്ദര്യമോ ഒരു പ്രശ്നമല്ലെന്ന തലക്കെട്ടോടെയാണ് പരസ്യം. ആടാനും പാടാനും അഭിനയിക്കാനും അറിയണം. ക്യമാറയ്ക്ക് മുന്നില്‍ സ്വാഭാവികമായി പെരുമാറാന്‍ കഴിയണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കലാസംഘടനകളിലും ക്ലബ്ബുകളിലും അംഗങ്ങളായവര്‍ക്കാണ് മുന്‍ഗണന. സെപ്തംബര്‍ 22, 23 ദിവസങ്ങളില്‍ പയ്യന്നൂര്‍ ഗ്രീന്‍പാര്‍ക്ക് ഹോട്ടലിലാണ് ഓഡിഷന്‍.

ഗ്രാമീണ പശ്ചാത്തലത്തില്‍ നര്‍മ്മത്തിനു പ്രാധാന്യം നല്‍കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്തമാസം പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും ആരംഭിക്കും. അച്ഛനെയാണ് എനിക്കിഷ്‍ടം, നാടൻപെണ്ണും നാട്ടുപ്രമാണിയും, ദീപസ്തംഭം മഹാശ്ചര്യം, കോളേജ് കുമാരന്‍  തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ തിരക്കഥാകൃത്താണ് സുരേഷ് പൊതുവാള്‍. ഉള്‍ട്ടയുടെ തിരക്കഥയെഴുതുന്നതും സുരേഷ് പൊതുവാള്‍ ആണ്. 

സിപ്പി ക്രിയേറ്റീവിന്‍റെ ബാനറില്‍ ഡോ സുഭാഷ് സിപ്പിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനുശ്രീയാണ് നായിക. രമേഷ് പിഷാരടി, ശാന്തി കൃഷ്‍ണ, രണ്‍ജി പണിക്കര്‍, സുബീഷ് സുധി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഗോപി സുന്ദര്‍. ഹരി നാരായണന്‍, അജോയ് ചന്ദ്രന്‍ എന്നിവരുടെതാണ് വരികള്‍.

PREV

സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

പ്രവചനാതീതമായ മുഖഭാവങ്ങള്‍; ഉർവ്വശിയും ജോജു ജോർജ്ജും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന 'ആശ'യുടെ സെക്കൻഡ് ലുക്ക് പുറത്ത്
ടോട്ടൽ ചിരി മയം; നാദിർഷ - വിഷ്ണു ഉണ്ണികൃഷ്ണൻ ടീം ഒന്നിക്കുന്ന 'മാജിക് മഷ്റൂംസ്'; പൊട്ടിച്ചിരിപ്പിക്കുന്ന ടീസർ പുറത്ത്