'ഓണസദ്യക്ക് അച്ചാര്‍ വിളമ്പിയിട്ടാണോ അവിയല്‍ വിളമ്പുന്നത്'; ഊര്‍മിള ഉണ്ണിക്ക് ട്രോള്‍ സദ്യയൊരുക്കി സോഷ്യല്‍ മീഡിയ

By Web DeskFirst Published Jul 3, 2018, 2:36 PM IST
Highlights
  • ഊര്‍മിള ഉണ്ണിക്ക് ട്രോള്‍ സദ്യയൊരുക്കി സോഷ്യല്‍ മീഡിയ 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഊര്‍മിള ഉണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. നടൻ ദീലീപിനെ അമ്മയിൽ തിരിച്ചെടുക്കാൻ താരം ആവശ്യപ്പെട്ടത് മുതല്‍ തുടങ്ങിയതാണ് ഊര്‍മിള വിഷയം.  ഊര്‍മിള ഉണ്ണിക്ക് നേരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുണ്ട്. അപഹാസ്യമായ നിലപാടുകളുമായി സോഷ്യല്‍ മീഡിയയില്‍ ഒരു പരിഹാസ കഥാപാത്രമായി മാറിയിരിക്കുകയാണ് നടി ഊർമ്മിള ഉണ്ണി.

അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ മോഹന്‍ലാലിന്റെ സിനിമയെക്കുറിച്ച് ചോദിക്കൂ, ഓണത്തെക്കുറിച്ച് ചോദിക്കൂ എന്ന തരത്തില്‍ അപഹാസ്യമായ ഉത്തരങ്ങളാണ് നടി ഊര്‍മ്മിള ഉണ്ണി മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. ഇതിനെതിരെ നിരവധി ട്രോളുകളും വിമര്‍ശനങ്ങളും ഉയര്‍ന്നു. അതില്‍ ഒടുവിലത്തേതാണ് ആര്‍ജെ സലീമിന്‍റെ പോസ്റ്റ്. "നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല. ആ പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്. കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ..അതുകൊണ്ടു വരൂ, നമുക്ക് ഊർമ്മിളാ ഉണ്ണിയോട് കുടുംബത്തിൽ പിറന്ന ചില "പോസിറ്റീവ് " ചോദ്യങ്ങൾ ചോദിക്കാം".. ഇങ്ങനെ തുടങ്ങുന്ന പോസ്റ്റില്‍ ഊര്‍മിളയോട് ചോദിക്കേണ്ടിയിരുന്ന രസകരമായ ചോദ്യങ്ങളാണ് സലീം പരാമര്‍ശിക്കുന്നത്. 

 ആര്‍ജെ സലീമിന്‍റെ പോസ്റ്റ് വായിക്കാം

നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല. ആ പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്. കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ..

അതുകൊണ്ടു വരൂ, നമുക്ക് ഊർമ്മിളാ ഉണ്ണിയോട് കുടുംബത്തിൽ പിറന്ന ചില "പോസിറ്റീവ് " ചോദ്യങ്ങൾ ചോദിക്കാം. ഓക്കേ.

1. ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത് ? ഉപ്പേരി ഇലയുടെ ഇടത്താണോ അതോ വലത്താണോ വിളമ്പേണ്ടത് ?

2. സദ്യക്ക് ഇലയിടുമ്പോൾ തെക്കു നിന്നും പടിഞ്ഞാട്ടു നോക്കിയാണോ അതോ വടക്കു നിന്നും തെക്കോട്ട് നോക്കിയാണോ ഇല ഇടേണ്ടത് ? പരിപ്പിനു മുൻപ് സാമ്പാർ ഒഴിക്കുന്ന ചില തെണ്ടികളെക്കുറിച്ചു എന്താണ് അഭിപ്രായം ? അവരെ പപ്പടം വെച്ച് തച്ചു കൊല്ലേണ്ടതാണ് എന്ന ജനഹിതത്തെ മാനിക്കുന്നുണ്ടോ ?

3. അടപ്രഥമനിൽ തേങ്ങാപ്പാൽ ചേർക്കുന്നതാണോ ഉത്തമം അതോ പശുവിൻ പാലോ ? ആട്ടിൻ പാലിനെക്കുറിച്ചുള്ള ഭവതിയുടെ അഭിപ്രായം എന്താണ് ?

4. സാമ്പാറിലെ മുരിങ്ങയ്ക്കാ ചെരിച്ചാണോ അതോ കിടത്തിയാണോ മുറിക്കേണ്ടത് ? ഉപ്പിടുമ്പോൾ ഡപ്പിയിൽ രണ്ടു തവണയാണോ അതോ മൂന്നു തവണയാണോ തട്ടേണ്ടത് ? അങ്ങനെ ഓണത്തിന്റെ മറ്റു ടിപ്പണികൾ എന്തെല്ലാമാണ് ?

5. ഇക്കയുടേം എട്ടന്റേം എത്ര പടം ഭവതി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട് ? ബാൽക്കണി ആയിരുന്നോ അതോ ഫസ്റ്റ് ക്ലാസ്സോ ? അബ്രഹാമിന്റെ സന്തതികളുടെ ടോറന്റ് എന്നാണ് റിലീസാവുന്നത് ?

6.. വലം പിരി ശംഖിന് എന്തുകൊണ്ടാണ് ഒരു ഇടത്തേ പിരി ഇല്ലാത്തതു ? ഭാവതിക്കും അത് ബാധകമാണോ ?

7. കഴിഞ്ഞ 'അമ്മ മീറ്റിങ്ങിൽ ചർച്ച ചെയ്ത പോസിറ്റിവ് കാര്യങ്ങൾ താങ്കളുടെ ജീവിതത്തിൽ കൊണ്ട് വന്ന പോസിറ്റിവ് മാറ്റങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ?

8. "പ്രായമെത്തിയപ്പോൾ" ജീവിതം പഠിപ്പിച്ച ഒന്ന് രണ്ടു വിലപ്പെട്ട പാഠങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ? അങ്ങനെ പ്രായം കൂടുന്തോറും മനുഷ്യനെ ഊളയാക്കുന്ന എന്തുയന്ത്രമാണ് അമ്മയുടെ ഭാരവാഹികളുടെ പക്കലുള്ളത് ? അതിന്റെ എത്ര പതിപ്പുകൾ താങ്കളുടെ കൈവശമുണ്ട് എന്നറിയാൻ കൗതുകമുണ്ട്.

9. ദിലീപിനെ തിരിച്ചെടുക്കണം എന്ന് ധൈര്യമായി, ഒറ്റക്കെഴുന്നേറ്റു, ആരാധ്യ പുരുഷന്മാരുടെ മുഖത്ത് നോക്കി ആജ്ഞാപിക്കാനുള്ള താങ്കളുടെ ഖഴിവ് അപാരം തന്നെ. എത്ര വലം പിരി ശംഖു വാനിറ്റിയിൽ കരുതിയാലാണ് നമുക്ക് ഈ ലെവൽ പിടിക്കാൻ പറ്റുന്നത് ?

10. അങ്ങനെ ദിലീപിനെ മാത്രം ഇങ്ങനെ തിരിച്ചെടുക്കാൻ അദ്ദേഹം എത്ര വലം പിരി ശംഖിന്റെ ഓർഡറാണ് തന്നിട്ടുള്ളത് ?

അവസാനമായി ഒരു ചോദ്യം കൂടി

11. ഒരൽപം ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖു വല്ലതും സ്റ്റോക്കിലുണ്ടെങ്കിൽ ഒരെണ്ണം വാങ്ങി വെയ്ക്കരുതോ ? അല്ല, വെറുതെയെങ്കിലും...

ആ പിന്നെയൊരു കാര്യം, ആ വരാൻ വൈകിയ ജോലിക്കാരിയില്ലേ, ഊർമ്മിള മാമിന്റെയൊരു നിലവാരം കണ്ട് അവർ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടതാകാനാണ് സാധ്യത. അതിന്റെ പേരിലിനി അവരെ അമ്മയിലൊന്നും എടുത്തേക്കല്ലേ..

പൊട്ടന്‍ കളി ഇന്നസെന്‍റില്‍ നിന്ന് ഊര്‍മിള പഠിച്ചതാണോ, അതോ തിരിച്ചാണോ എന്നാണ് ശാരദക്കുട്ടി ഫേസ്ബുക്കിലിട്ട കുറിപ്പില്‍ ചോദിക്കുന്നത്. എന്തായാലും ആണ്‍വീടിന്‍റെ അഷ്ടൈശ്വര്യലക്ഷ്മി അവിടെ ഉള്ളിടത്തോളം നട്ടെല്ലുള്ള ആണും പെണ്ണും അവിടെ വാഴില്ലെന്നും ശാരദക്കുട്ടി പറയുന്നു. ഉ .. ഊ എന്ന് അക്ഷരമാലയില്‍ പോലും മിണ്ടരുത്. അത് കേട്ടാല്‍ നാണവും മാനവും ഉള്ളവര്‍ ഛര്‍ദ്ദിക്കും, ആദ്യമായാണ് ഒരു മനുഷ്യ ജീവിയെ ഒറ്റത്തൊഴിക്ക് മറിച്ചിടണമെന്ന് തോന്നുന്നതെന്നും ശാരദക്കുട്ടി കുറിപ്പില്‍ പറയുന്നുണ്ട്. ട്രോളുകളുടെ ഒരു പെരുമഴയായിരുന്നു പിന്നീട് അങ്ങോട്ട്. 

click me!