ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി വേദിക ബോളിവുഡിലേക്ക്

By Web DeskFirst Published May 30, 2018, 4:03 PM IST
Highlights
  • ഇമ്രാന്‍ ഹാഷ്മിയുടെ നായികയായി വേദിക 
  • ബോളിവുഡ് അരങ്ങേറ്റം ജീത്തു ജോസഫ് ചിത്രത്തിലൂടെ

ജീത്തു ജോസഫിന്‍റെ ആദ്യ ബോളിവുഡ് ചിത്രത്തില്‍ ഇമ്രാന്‍ ഹാഷ്മിയുടെ നായികയാകുന്നത് തെന്നിന്ത്യന്‍ സുന്ദരി വേദിക. ഇമ്രാന്‍ ഹാഷ്മിയ്ക്ക് ഒപ്പം ഋഷി കപൂറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ദ ബോഡി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയായാണ് വേദിക എത്തുക. 2012 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ദ ബോഡിയുടെ റീമേക്കാണിത്. ജെയിംസ് ആന്‍ ആലീസ്, വെല്‍കം ടു സെന്‍ട്രല്‍ ജെയില്‍ തുടങ്ങിയ ചിത്രത്തിലൂടെ   മലയാളത്തില്‍ ശ്രദ്ധേയയായിരുന്നു വേദിക. 

 മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് എന്ന് വിശേപ്പിക്കാവുന്ന ദൃശ്യത്തിന്‍റെ സംവിധായകന്‍ കൂടിയായ ജീത്തു ജോസഫ്, ചിത്രത്തിന്‍റെ തമിഴ് റിമേക്ക് പാപനാശം എന്ന പേരില്‍ സംവിധാനം ചെയ്തിരുന്നു. ഇതിന്‍റെ ഹിന്ദി പതിപ്പും പുറത്തിറങ്ങിയെങ്കിലും ദ ബോഡിയിലൂടെയാണ് ജീത്തു ജോസഫ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. 
 

click me!