വേലൈക്കാരൻ്റെ ടീസർ പുറത്തിറങ്ങി; വീഡിയോ കാണാം

By Web DeskFirst Published Aug 14, 2017, 8:48 PM IST
Highlights

ശിവകാർത്തികേയനൊപ്പം ഫഹദ് ഫാസിൽ എത്തുന്ന തമിഴ് ആക്ഷൻ ത്രില്ലർ വേലൈക്കാരൻ്റെ ടീസർ പുറത്തിറങ്ങി. നയൻതാരയാണ് ചിത്രത്തിൽ ശിവകാർത്തികേയൻ്റെ നായിക. മോഹൻരാജ ആണ് ഫഹദിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായ ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്തിരിക്കുന്നത്.

മലയാളത്തിൻ്റെ പ്രിയ നടൻ ഫഹദ് ഫാസിൽ തമിഴിൽ വില്ലന്‍ വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും വേലൈക്കാരനുണ്ട്. 24 എഎം സ്റ്റുഡിയോസാണ് നിർമ്മാണം. സ്നേഹ, പ്രകാശ് രാജ്, തമ്പി രാമയ്യ എന്നിവരും ചിത്രത്തിലുണ്ട്. അനിരുദ്ധ് ആണ് ചിത്രത്തിൻ്റെ സംഗീത സംവിധായകൻ. 

ചിത്രത്തിൻ്റെ പോസ്റ്റർ പുറത്ത് വന്നതിനു പിന്നാലെയാണ്  ടീസറും  പുറത്തിറങ്ങിയത്. ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.

click me!