'എന്‍റമ്മേടെ ജിമിക്കി കമ്മല്‍'...കാണാം വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനം

Published : Aug 17, 2017, 08:48 PM ISTUpdated : Oct 04, 2018, 06:55 PM IST
'എന്‍റമ്മേടെ ജിമിക്കി കമ്മല്‍'...കാണാം വെളിപാടിന്റെ പുസ്തകത്തിലെ ആദ്യഗാനം

Synopsis

കൊച്ചി: ക്യാംപസുകളെ ഇളക്കിമറിക്കാന്‍ മോഹന്‍ലാല്‍ ചിത്രം വെളിപാടിന്‍റെ പുസ്തകത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. നാടന്‍ ഈണത്തിലുള്ള എന്‍റമ്മേടെ ജിമിക്കി കമ്മല്‍... എന്ന ഗാനമാണ് റിലീസായത്. മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയാണ് വെളിപാടിന്‍റെ പുസ്തകം.

അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാറും ജൂഡ് ആന്‍റണിയുമാണ് ഗാനരംഗത്തില്‍. ഗാനത്തിന്‍റെ ഓഡിയോ നേരത്തെ തന്നെ യൂടൂബില്‍ ഹിറ്റായിരുന്നു. വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. അനല്‍ പനച്ചൂരാന്‍റെ രചനയ്ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. 

അങ്കമാലി ഡയറീസിലൂടെ ശ്രദ്ധ നേടിയ അന്ന രേഷ്മ രാജനാണ് ചിത്രത്തിലെ നായിക. ബെന്നി പി നായരമ്പലമാണ് രചന. ആന്‍റണി പെരുമ്പാവൂരാണ് വെളിപാടിന്‍റെ പുസ്തകം നിര്‍മ്മിക്കുന്നത്. കുര്‍ത്തയണിഞ്ഞ് സഞ്ചിയും തൂക്കി മോഹന്‍ലാല്‍ സെക്കിളിലെത്തുന്ന ടീസറിന് വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

 

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ലുക്മാൻ അവറാന്റെ അതിഭീകര കാമുകൻ ഒടിടിയില്‍ എത്തി
എക്കോ 50 കോടി ക്ലബ്ബില്‍, ചിത്രം ഇനി ഒടിടിയിലേക്ക്, എവിടെ? എപ്പോള്‍ കാണാം