ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് ആദര്‍ശ് കൗശല്‍ അന്തരിച്ചു

Published : Feb 06, 2018, 10:32 AM ISTUpdated : Oct 04, 2018, 08:09 PM IST
ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് ആദര്‍ശ് കൗശല്‍ അന്തരിച്ചു

Synopsis

ഹൈദരാബാദ് :പ്രശസ്ത തെന്നിന്ത്യന്‍ നടി ഭാനുപ്രിയയുടെ മുന്‍ ഭര്‍ത്താവ് ആദര്‍ശ് കൗശല്‍ അന്തരിച്ചു. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് അമേരിക്കയില്‍ വെച്ചായിരുന്നു അന്ത്യം.അമേരിക്കയിലാണ് ആദര്‍ശ് ജോലി നോക്കി വന്നിരുന്നത്. ഒരു കാലത്ത് തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളില്‍ തിളങ്ങി നിന്ന താരമായിരുന്നു ഭാനുപ്രിയ.

1998 ല്‍ ആദര്‍ശുമായുള്ള വിവാഹത്തിന് ശേഷം സിനിമാ ജീവിതം വിട്ട നടി ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ ആയിരുന്നു താമസം. ഇവര്‍ക്ക് ഒരു മകളുണ്ട്.2005 ല്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിഞ്ഞു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമാ രംഗത്തേക്ക് അടുത്തിടെ പ്രവേശിച്ച നടി മുന്‍ ഭര്‍ത്താവിന്റെ അപ്രതീക്ഷിത വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ്. വിവരം അറിഞ്ഞയുടന്‍ നടി അമേരിക്കയ്ക്ക് തിരിച്ചു.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

click me!

Recommended Stories

ക്യൂബ മുകുന്ദനും മൊയ്തീനും റസാഖും, പ്രവാസിക്ക് മറക്കാനാകാത്ത കഥാപാത്രങ്ങൾ; ശ്രീനിക്ക് വഴങ്ങാത്ത് ഒന്നും ഉണ്ടായിരുന്നില്ല
ജനനായകനായി വിജയ്; പ്രതീക്ഷയോടെ ആരാധകർ; ട്രെയ്‌ലർ അപ്‌ഡേറ്റ്