അന്ന് സൈന്യം ശകാരിച്ചു, ഇപ്പോള്‍ അഭിനന്ദിക്കുന്നു; ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്കിനെ കുറിച്ച് വിക്കി കൌശാല്‍

By Web TeamFirst Published Jan 13, 2019, 12:15 PM IST
Highlights

ഇന്ത്യൻ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ സിനിമയാണ് ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക്. വിക്കി കൌശാല്‍ ആണ് ചിത്രത്തില്‍ നായകനായി അഭിനയിച്ചത്. ആദിത്യ ആണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിച്ചത്. ആദ്യ ദിവസം തന്നെ 8.20 കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നിന്ന് നേടിയത്. ചിത്രം സ്വീകരിക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്ന് വിക്കി കൌശാല്‍ പറയുന്നു.

ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണമാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. പ്രേക്ഷകര്‍ ചിത്രം സ്വീകരിച്ചതില്‍ വലിയ സന്തോഷമുണ്ട്- വിക്കി കൌശാല്‍ പറഞ്ഞു. സൈനികര്‍ക്ക് വേണ്ടി സിനിമയുടെ പ്രത്യേക പ്രദര്‍ശനവും നടത്തി. സൈനികര്‍ക്ക് ആദരവായി ആണ് ചിത്രം ഒരുക്കിയത്. അപ്പോള്‍ അവര്‍ അഭിനന്ദിക്കുമ്പോള്‍ അതിന്റെ സന്തോഷം വലുതാണ്. സിഖ് റെജിമെന്റിന് പ്രത്യേക സ്ക്രീനിംഗ് നടത്തിയിരുന്നു. അവരാണ് സിനിമയില്‍ അഭിനയിച്ചവര്‍ക്ക് പരിശീലനം നല്‍കിയത്. പരിശീലനം നടത്തിയപ്പോള്‍ അവര്‍ ഞങ്ങളെ ശകാരിക്കുമായിരുന്നു. എന്നാല്‍ സിനിമ കണ്ടപ്പോള്‍ ഞങ്ങളെ അഭിനന്ദിക്കുകയായിരുന്നു- വിക്കി കൌശാല്‍ പറയുന്നു. യാമി ഗൌതം ആണ് ചിത്രത്തില്‍ നായികയായി അഭിനയിച്ചത്.

click me!