
ആരാധകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാൻ എത്തി വിജയ്‍യും ഭാര്യ സംഗീതയും. വിജയ്‍യുടെ ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മക്കള്‍ ഇയക്കം എന്ന സംഘടനയുടെ സെക്രട്ടറി ബി സി ആനന്ദിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്താണ് വിജയ് ആരാധകരെ ഞെട്ടിച്ചത്.
പോണ്ടിച്ചേരിയില്‍ നടന്ന വിവാഹച്ചടങ്ങില്‍ വിജയ് എത്തുമോയെന്ന് ആരാധകര്‍ക്ക് ഉറപ്പില്ലായിരുന്നു. പക്ഷേ വിജയ്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഫ്ലക്സുകള്‍ വെച്ച് ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഒടുവില്‍ വിജയ് വിവാഹ വിരുന്നിന് എത്തിയതോടെ ആരാധകര്‍ ആവേശത്തിലായി. വരനും വധുവിനും ആശംസകള്‍ നേര്‍ന്ന വിജയ്, തിരക്കിനെ തുടര്‍ന്നുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാൻ പെട്ടെന്നു തന്നെ മടങ്ങുകയും ചെയ്‍തു.
സിനിമകളിൽ നിന്ന് Malayalam OTT Release വരെ, Bigg Boss Malayalam Season 7 മുതൽ Mollywood Celebrity news, Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Release, Malayalam Movie Review, Box Office Collection — എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ